അല്‍ഹശ്ര്‍ – സൂക്തങ്ങള്‍: 20-21

لَا يَسْتَوِىٓ أَصْحَٰبُ ٱلنَّارِ وَأَصْحَٰبُ ٱلْجَنَّةِ ۚ أَصْحَٰبُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ﴿٢٠﴾ لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍۢ لَّرَأَيْتَهُۥ خَٰشِعًۭا مُّتَصَدِّعًۭا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ﴿٢١﴾

(20)നരകാവകാശികളും സ്വര്‍ഗാവകാശികളും ഒരിക്കലും തുല്യരാകുന്നില്ല. സ്വര്‍ഗാവകാശികളത്രെ വിജയം പ്രാപിക്കുന്നവര്‍.
(21) നാം ഈ ഖുര്‍ആന്‍ ഒരു പര്‍വതത്തിന്മേല്‍ ഇറക്കിയിരുന്നുവെങ്കില്‍, അത് ദൈവഭയത്താല്‍ വിഹ്വലമായി പൊട്ടിത്തകരുന്നത് താങ്കള്‍ കാണുമായിരുന്നു. നാം ജനത്തിന് ഈ ഉദാഹരണം വിവരിച്ചുകൊടുക്കുന്നത്, (അവര്‍ സ്വന്തം അവസ്ഥയെക്കുറിച്ച്) ചിന്തിക്കേണ്ടതിനാകുന്നു.

21-ഈ ഉദാഹരണത്തിന്റെ താല്‍പര്യമിതാണ്: ഖുര്‍ആന്‍ ഇന്ന് നിങ്ങള്‍ക്ക് വര്‍ണിച്ച് തരുന്ന ദൈവികപ്രഭാവവും അവന്റെ മുമ്പില്‍ നിങ്ങള്‍ സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്ന യാഥാര്‍ഥ്യവും പര്‍വതങ്ങള്‍ പോലുള്ള വന്‍ സൃഷ്ടികള്‍ക്കും ഗ്രഹിക്കാന്‍ അവസരമുണ്ടാവുകയാണെങ്കില്‍ ഗംഭീരമായ ആ പടപ്പുകള്‍ പോലും പേടിച്ച് വിറകൊള്ളും. ഖുര്‍ആന്‍ ഗ്രഹിക്കുകയും അതുവഴി യഥാര്‍ഥ അവസ്ഥകള്‍ അറിയുകയും ചെയ്തിട്ടും യാതൊരു ഭീതിയും തോന്നാത്ത മനുഷ്യന്റെ അശ്രദ്ധയും ചിന്താശൂന്യതയും അമ്പരപ്പിക്കുന്നതായിരിക്കുന്നു. തന്നിലര്‍പ്പിതമായ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ച് താന്‍ ദൈവത്തിനുമുമ്പില്‍ വിചാരണ ചെയ്യപ്പെടുമെന്ന വിചാരമേ അവനൊട്ടുമുണ്ടാകുന്നില്ല. എന്നല്ല, വിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ട്, കേള്‍ക്കുകയോ കാണുകയോ ഗ്രഹിക്കുകയോ തന്റെ ധര്‍മമേയല്ല എന്ന മട്ടില്‍ നിര്‍ജീവവും അബോധവുമായ ശിലയെപ്പോലെയാണവന്‍ വര്‍ത്തിക്കുന്നത്.

സമമാവുകയില്ല = لَا يَسْتَوِي
അവകാശികള്‍ (ആളുകള്‍) = أَصْحَابُ
നരകത്തിന്റെ = النَّارِ
അവകാശികളും (ആളുകള്‍) = وَأَصْحَابُ
സ്വര്‍ഗത്തിന്റെ = الْجَنَّةِۚ
അവകാശികള്‍ = أَصْحَابُ
സ്വര്‍ഗത്തിന്റെ = الْجَنَّةِ
അവര്‍ തന്നെയാണ് = هُمُ
വിജയികള്‍ = الْفَائِزُونَ
****************************************
നാം ഇറക്കിയിരുന്നെങ്കില്‍ = لَوْ أَنزَلْنَا
ഈ ഖുര്‍ആനെ = هَٰذَا الْقُرْآنَ
ഒരു പര്‍വതത്തിന്മേല്‍ = عَلَىٰ جَبَلٍ
അതിനെ നീ കാണുമായിരുന്നു = لَّرَأَيْتَهُ
വിനീതമാകുന്നതായി = خَاشِعًا
പൊട്ടിപ്പിളരുന്നതായും = مُّتَصَدِّعًا
ഭയത്താല്‍ = مِّنْ خَشْيَةِ
അല്ലാഹുവിനെ സംബന്ധിച്ച = اللَّهِۚ
ആ ഉദാഹരണങ്ങള്‍ = وَتِلْكَ الْأَمْثَالُ
നാം അവ വിവരിക്കുന്നു = نَضْرِبُهَا
മനുഷ്യര്‍ക്കായി = لِلنَّاسِ
അവര്‍ ചിന്തിക്കുന്നതിനുവേണ്ടി = لَعَلَّهُمْ يَتَفَكَّرُونَ

Add comment

Your email address will not be published. Required fields are marked *