അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 1

ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ﴿١﴾

(1) തന്റെ ദാസന് ഈ വിശുദ്ധ വേദം അവതരിപ്പിച്ചുകൊടുത്ത അല്ലാഹുവിന് സര്‍വ്വ സ്തുതിയും. അതില്‍ ഒരു കോട്ടവും ഉണ്ടാക്കിയിട്ടില്ല.

1- ഖുര്‍ആനില്‍ വക്രതയോ ഗ്രഹിക്കാന്‍ പ്രയാസമുള്ള കെട്ടിക്കുടുക്കുകളോ ഇല്ല. സത്യതല്‍പരനായ ഒരു മനുഷ്യന് ഖുര്‍ആന്‍ അംഗീകരിക്കുന്നതില്‍ ശങ്കിച്ചുനില്‍ക്കേണ്ടിവരുന്ന വിധം സത്യത്തിന്റെ നേര്‍രേഖയില്‍നിന്ന് വ്യതിചലിച്ച ഒരു കാര്യവും അതിലില്ല.

സര്‍വ സ്തുതിയും = الْحَمْدُ
അല്ലാഹുവിന്നാകുന്നു = لِلَّهِ
ഇറക്കിക്കൊടുത്തവനായ = الَّذِي أَنزَلَ
തന്റെ ദാസന് = عَلَىٰ عَبْدِهِ
ഈ വേദഗ്രന്ഥം = الْكِتَابَ
അവന്‍ ഉണ്ടാക്കിയിട്ടില്ല = وَلَمْ يَجْعَل
അതിന്ന് = لَّهُ
ഒരു വക്രതയും = عِوَجًاۜ

Add comment

Your email address will not be published. Required fields are marked *