അബസ – സൂക്തങ്ങള്‍: 33-42

فَإِذَا جَاءَتِ الصَّاخَّةُ ﴿٣٣﴾ يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِ وَأَبِيهِ ﴿٣٥﴾ وَصَاحِبَتِهِ وَبَنِيهِ ﴿٣٦﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧﴾ وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ﴿٣٨﴾ ضَاحِكَةٌ مُّسْتَبْشِرَةٌ ﴿٣٩﴾ وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ ﴿٤٠﴾ تَرْهَقُهَا قَتَرَةٌ ﴿٤١﴾ أُولَٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ ﴿٤٢﴾


(33-42) ഒടുവില്‍ ആ കാതടപ്പിക്കുന്ന ഘോഷമുയരുമ്പോള്‍ (A)– അന്നു മനുഷ്യന്‍ സ്വന്തം സഹോദരനില്‍നിന്നും മാതാവില്‍നിന്നും പിതാവില്‍നിന്നും ഭാര്യയില്‍നിന്നും സന്തതികളില്‍നിന്നും ഓടിയകലുന്നു.(B) അവരിലോരോ വ്യക്തിക്കും അന്ന് താനല്ലാത്ത മറ്റാരെക്കുറിച്ചും വിചാരമുണ്ടാവുകയില്ല.(C) അന്നു ചില മുഖങ്ങള്‍ പ്രശോഭിതമാകുന്നു, സുസ്‌മേരവും ഹര്‍ഷപുളകിതവുമാകുന്നു. ചില മുഖങ്ങളോ അന്നാളില്‍ പൊടിപുരണ്ടതും ഇരുള്‍മൂടിയതുമാകുന്നു. ഇവരാകുന്നു തെമ്മാടികളായ നിഷേധികള്‍.

(A) അന്ത്യനാളിലെ ഒടുവിലത്തെ കാഹളധ്വനിയാണുദ്ദേശ്യം. അതുയരുന്നതോടെ, മരിച്ചുപോയ മനുഷ്യരെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

(B) ഏതാണ്ടിതേ ആശയം സൂറ അല്‍മആരിജ് 10 മുതല്‍ 14 വരെ സൂക്തങ്ങളിലും വന്നിട്ടുണ്ട്. ഓടുക എന്നതിന്റെ താല്‍പര്യം ഇങ്ങനെയുമാകാം: അവര്‍ ഭൗതികലോകത്ത് തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടവരായിരുന്ന ഉറ്റവര്‍ ആപത്തിലകപ്പെടുന്നതുകണ്ട് അവരെ സഹായിക്കാന്‍ പാഞ്ഞെത്തുന്നതിനു പകരം, അവരെങ്ങാനും സഹായം ചോദിച്ചുകളഞ്ഞാലോ എന്നു കരുതി അവരില്‍നിന്ന് ഓടിയകലും. മറ്റൊരാശയം ഇങ്ങനെയുമാകാം: ഭൗതികലോകത്ത് ദൈവഭയമില്ലാതെ, പരലോക ബോധമില്ലാതെ പരസ്പരം വഴിപിഴപ്പിക്കുകയും ഒരുവന്നു വേണ്ടി അപരന്‍ നിസ്സങ്കോചം പാപകൃത്യങ്ങളനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം ദുഷ്ഫലങ്ങള്‍ കണ്‍മുമ്പില്‍ ആഗതമാകുമ്പോള്‍, തങ്ങള്‍ വഴിതെറ്റിക്കുകയും കുറ്റങ്ങള്‍ ചെയ്യിക്കുകയും ചെയ്തവര്‍ അതിന്റെ ഉത്തരവാദിത്വം തങ്ങളില്‍ ആരോപിക്കാനവസരമുണ്ടാകാതിരിക്കാന്‍ പരസ്പരം ഓടിയകലും. സഹോദരന്‍ സഹോദരനെ, മക്കള്‍ മാതാപിതാക്കളെ, ഭര്‍ത്താവ് ഭാര്യയെ, മാതാപിതാക്കള്‍ മക്കളെ എല്ലാം ഭയപ്പെടുന്നു–ഈ അഭിശപ്തന്‍ ഇപ്പോള്‍ തനിക്കെതിരെയുള്ള കേസുകളില്‍ സാക്ഷി പറഞ്ഞേക്കുമെന്ന്.

(C) നബി (സ) പ്രസ്താവിച്ചതായി ഹദീസുകളില്‍ വിവിധ മാര്‍ഗങ്ങളിലൂടെയും നിവേദന പരമ്പരകളിലൂടെയും ഉദ്ധരിക്കപ്പെടുന്നു: ”അന്ത്യനാളില്‍ സകല മനുഷ്യരും നഗ്നരായിട്ടാണ് എഴുന്നേല്‍പിക്കപ്പെടുക.” തിരുമേനിയുടെ ഭാര്യമാരിലൊരാള്‍ (അത് ആഇശയായിരുന്നുവെന്നും സൗദയായിരുന്നുവെന്നും ഏതോ സ്ത്രീയായിരുന്നുവെന്നും പാഠഭേദങ്ങളുണ്ട്.) പരിഭ്രമത്തോടെ ചോദിച്ചു: ”തിരുദൂതരേ, അന്ന് നമ്മുടെ നഗ്നത എല്ലാവരുടെയും മുന്നില്‍ തുറന്നിടുമെന്നാണോ?” തിരുമേനി ഈ സൂക്തം ഓതിക്കൊണ്ട് പ്രസ്താവിച്ചു: ”അന്ന് ആര്‍ക്കും ആരെയും നോക്കാനുള്ള പരിസരബോധമുണ്ടാവില്ല” (നസാഇ, തിര്‍മിദി, അബീഹാതിം, ഇബ്‌നു ജരീര്‍‍, ത്വബ്‌റാനി, ഇബ്‌നു മര്‍ദവൈഹി, ബൈഹഖി, ഹാകിം.)

എന്നാല്‍ വന്നുഭവിച്ചാല്‍ = فَإِذَا جَاءَتِ
ആ ഘോര ശബ്ദം = الصَّاخَّةُ
*********************************
ദിനം = يَوْمَ
ഓടിപ്പോകുന്ന = يَفِرُّ
മനുഷ്യന്‍ = الْمَرْءُ
തന്റെ സഹോദരനില്‍നിന്ന് = مِنْ أَخِيهِ
*********************************
തന്റെ മാതാവില്‍നിന്നും = وَأُمِّهِ
തന്റെ പിതാവില്‍നിന്നും = وَأَبِيهِ
*********************************
തന്റെ സഹധര്‍മിണിയില്‍നിന്നും = وَصَاحِبَتِهِ
തന്റെ മക്കളില്‍നിന്നും = وَبَنِيهِ
*********************************
ഓരോ മനുഷ്യന്നുമുണ്ട് = لِكُلِّ امْرِئٍ
അവരില്‍ = مِّنْهُمْ
അന്നാളില്‍ = يَوْمَئِذٍ
കാര്യം = شَأْنٌ
അവന്ന് മതിയാകുന്ന = يُغْنِيهِ
*********************************
ചില മുഖങ്ങള്‍ = وُجُوهٌ
അന്ന് = يَوْمَئِذٍ
പ്രസന്നങ്ങളാണ് = مُّسْفِرَةٌ
*********************************
ചിരിക്കുന്നവയും = ضَاحِكَةٌ
സന്തോഷിക്കുന്നവയും = مُّسْتَبْشِرَةٌ
*********************************
ചില മുഖങ്ങള്‍ = وَوُجُوهٌ
അന്ന് = يَوْمَئِذٍ
അവയ്ക്കുമേല്‍ ഉണ്ടായിരിക്കും = عَلَيْهَا
പൊടി = غَبَرَةٌ
*********************************
അവയെ ആവരണം ചെയ്തിരിക്കും = تَرْهَقُهَا
ഇരുട്ട് = قَتَرَةٌ
*********************************
അവര്‍ = أُولَٰئِكَ
അവര്‍ തന്നെയാണ് = هُمُ
സത്യനിഷേധികള്‍ = الْكَفَرَةُ
തെമ്മാടികളായ = الْفَجَرَةُ

Add comment

Your email address will not be published. Required fields are marked *