അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 2-3

شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾ مَّاكِثِينَ فِيهِ أَبَدًا ﴿٣﴾

(2) തികച്ചും നേരെ ചൊവ്വേ യഥാര്‍ത്ഥ്യങ്ങള്‍ പറയുന്ന വേദം. അത് ദൈവത്തിന്റെ മഹാശിക്ഷയെക്കുറിച്ച് ജനത്തെ താക്കീത് ചെയ്യുന്നതിനും സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മചാരികളാകുന്നവരെ, ശ്രേഷ്ഠമായ പ്രതിഫലമുണ്ടെന്ന സുവിശേഷമറിയിക്കുന്നതിനും ഉള്ളതാകുന്നു.
(3) ആ കര്‍മ ഫലത്തില്‍ അവര്‍ ശാശ്വതമായി വസിക്കുന്നതാകുന്നു.

ചൊവ്വായ (വേദഗ്രന്ഥം) = قَيِّمًا
താക്കീതു നല്‍കുന്നതിനു വേണ്ടി = لِّيُنذِرَ
ശിക്ഷയെ കുറിച്ച് = بَأْسًا
കഠിനമായ = شَدِيدًا
അവന്റെ പക്കല്‍നിന്നുള്ള = مِّن لَّدُنْهُ
സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനും = وَيُبَشِّرَ
സത്യവിശ്വാസികള്‍ക്ക് = الْمُؤْمِنِينَ
പ്രവര്‍ത്തിക്കുന്നവരായ = الَّذِينَ يَعْمَلُونَ
സല്‍കര്‍മങ്ങള്‍ = الصَّالِحَاتِ
നിശ്ചയം അവര്‍ക്കുണ്ടെന്ന് = أَنَّ لَهُمْ
പ്രതിഫലം = أَجْرًا
നല്ലതായ = حَسَنًا
കഴിഞ്ഞു കൂടുന്നവരായ നിലയില്‍ = مَّاكِثِينَ
അതില്‍ = فِيهِ
എക്കാലവും = أَبَدًا

Add comment

Your email address will not be published. Required fields are marked *