അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 10-12

إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾ فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا ﴿١١﴾ ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَيُّ الْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوا أَمَدًا ﴿١٢﴾

(10) ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സംഭവം: അവര്‍ പ്രാര്‍ത്ഥിച്ചു: ‘നാഥാ, ഞങ്ങളില്‍ നിന്നില്‍ നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നയിക്കാന്‍ സൗകര്യം ചെയ്തുതരേണമേ!’
(11) അപ്പോള്‍ നാം അവരെ, അതേ ഗുഹയില്‍ നിരവധി സംവത്സരങ്ങള്‍ ഗാഢനിദ്രയിലാഴ്ത്തി.
(12) പിന്നീട് അവരെ ഉണര്‍ത്തി, അവരിരു കക്ഷികളില്‍ ആരാണ് തങ്ങളുടെ ഗുഹാവാസകാലം കൃത്യമായി തിട്ടപ്പെടുത്തുന്നതെന്ന് നോക്കാന്‍.

അഭയം പ്രാപിച്ചപ്പോള്‍ = إِذْ أَوَى
ആ യുവാക്കള്‍ = الْفِتْيَةُ
ആ ഗുഹയിലേക്ക് = إِلَى الْكَهْفِ
എന്നിട്ട് അവര്‍ പറഞ്ഞു = فَقَالُوا
ഞങ്ങളുടെ നാഥാ = رَبَّنَا
നീ ഞങ്ങള്‍ക്ക് നല്‍കേണമേ = آتِنَا
നിന്റെ പക്കല്‍നിന്ന് = مِن لَّدُنكَ
കാരുണ്യം = رَحْمَةً
നീ ഒരുക്കിത്തരികയും ചെയ്യേണമേ = وَهَيِّئْ
ഞങ്ങള്‍ക്ക് = لَنَا
ഞങ്ങളുടെ കാര്യത്തില്‍ = مِنْ أَمْرِنَا
നേര്‍മാര്‍ഗം = رَشَدًا
അങ്ങനെ നാം അടച്ചു = فَضَرَبْنَا
അവരുടെ കാതുകളെ (അവരെ ഉറക്കി) = عَلَىٰ آذَانِهِمْ
ആ ഗുഹയില്‍ = فِي الْكَهْفِ
വര്‍ഷങ്ങളോളം = سِنِينَ
ഗണ്യമായ (കുറെ) = عَدَدًا
പിന്നെ = ثُمَّ
അവരെ നാം എഴുന്നേല്‍പിച്ചു = بَعَثْنَاهُمْ
നമുക്കറിയാനായിട്ട് = لِنَعْلَمَ
ഏതാണ് = أَيُّ
രണ്ടു കക്ഷികളില്‍ = الْحِزْبَيْنِ
കൂടുതല്‍ ക്ലിപ്തപ്പെടുത്തുക (എന്ന്) = أَحْصَىٰ
അവര്‍ താമസിച്ചതിനെ = لِمَا لَبِثُوا
കാലത്തില്‍ = أَمَدًا

Add comment

Your email address will not be published. Required fields are marked *