അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 42-46

وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًۭا﴿٤٢﴾ وَلَمْ تَكُن لَّهُۥ فِئَةٌۭ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا﴿٤٣﴾ هُنَالِكَ ٱلْوَلَٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌۭ ثَوَابًۭا وَخَيْرٌ عُقْبًۭا﴿٤٤﴾ وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًۭا تَذْرُوهُ ٱلرِّيَٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ مُّقْتَدِرًا﴿٤٥﴾ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱلْبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيْرٌ عِندَ رَبِّكَ ثَوَابًۭا وَخَيْرٌ أَمَلًۭا﴿٤٦﴾


(42) ഒടുവില്‍, അവന്റെ ഫലസമൃദ്ധി നശിപ്പിക്കപ്പെടുകതന്നെ ചെയ്തു. തോട്ടം അതിന്റെ പന്തലുകളോടെ നിലംപൊത്തി. അതുകണ്ട്, താന്‍ അതില്‍ ചെലവഴിച്ചതിനെച്ചൊല്ലിയുള്ള ഖേദത്താല്‍ അവന്‍ കൈമലര്‍ത്തുകയായി.. ‘ഹാ കഷ്ടം! ഞാന്‍ റബ്ബിന് ആരെയും പങ്കാളിയാക്കിയിട്ടില്ലായിരുന്നുവെങ്കില്‍ എത്ര നന്നായേനെ!!’ എന്നവന്‍ വിലപിച്ചുകൊണ്ടിരുന്നു.

(43) അല്ലാഹുവിനെക്കൂടാതെ അവനെ സഹായിക്കാന്‍ ഒരു സംഘവുമുണ്ടായില്ല. അവന് ആ വിപത്തിനെ സ്വയം നേരിടാന്‍ കഴിഞ്ഞതുമില്ല.

(44) രക്ഷാധികാരം സാക്ഷാല്‍ അല്ലാഹുവിന് മാത്രമാകുന്നു എന്ന് അന്നേരം ശരിക്കും വെളിവായി. അവന്‍ അരുളുന്ന പ്രതിഫലം മാത്രമാകുന്നു വിശിഷ്ടമായിട്ടുള്ളത്. അവനാലുള്ള പരിണതി മാത്രമാകുന്നു മഹത്തരമായിട്ടുള്ളത്.

(45) പ്രവാചകരേ, ഐഹികജീവിതത്തിന്റെ യാഥാര്‍ത്ഥ്യം അവര്‍ക്ക് ഉദാഹരിച്ചു കൊടുക്കുക: ഇന്ന് നാം വിണ്ണില്‍നിന്ന് വര്‍ഷിക്കുന്ന ജലം പോലെ. അതുവഴി ഭൂമി സസ്യങ്ങളാല്‍ പച്ചപിടിച്ചു. നാളെ ഇതേ സസ്യങ്ങള്‍, കാറ്റില്‍ പാറിപ്പോകുന്ന വരണ്ട ധൂളികളായിത്തീരുന്നു. അല്ലാഹു സകല സംഗതികള്‍ക്കും കഴിവുള്ളവനല്ലോ.

(46) ഈ സമ്പത്തും സന്താനങ്ങളുമൊക്കെ ഐഹികജീവിതത്തിന്റെ ക്ഷണിക സൗന്ദര്യമാകുന്നു. വാസ്തവത്തില്‍, നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങളാകുന്നു നിന്റെ നാഥന്റെ ദൃഷ്ടിയില്‍, അനന്തരഫലത്താല്‍ ഉല്‍കൃഷ്ടമായിട്ടുള്ളത്. ശുഭപ്രതീക്ഷയര്‍പ്പിക്കാനര്‍ഹമായതും അതുതന്നെ.

(45) അല്ലാഹു ജീവിതവും മരണവും നല്‍കുന്നു. ഉയര്‍ച്ചയും തകര്‍ച്ചയും നല്‍കുന്നു. വസന്തം വരുത്തുന്നതും വരള്‍ച്ചവരുത്തുന്നതും അവന്റെ നിയമമനുസരിച്ചാണ്. ഇന്ന് നിങ്ങള്‍ക്ക് സുഖവും സമൃദ്ധിയും കൈവന്നിട്ടുണ്ടെങ്കില്‍ ഈ സ്ഥിതി ശാശ്വതമാണെന്ന് അഹങ്കരിക്കാതിരിക്കുക. ഏതൊരു ദൈവിക നിയമപ്രകാരം ഇതെല്ലാം നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നുവോ, അതേ നിയമപ്രകാരം എല്ലാം നിങ്ങള്‍ക്ക് നഷ്ടപ്പെടാവുന്നതുമാണ്.

(39)

(നാശത്താല്‍) വലയം ചെയ്യപ്പെട്ടു = وَأُحِيطَ
അവന്റെ കനി = بِثَمَرِهِ
അപ്പോള്‍ അവന്‍ ആയി = فَأَصْبَحَ
മലര്‍ത്തുന്നവന്‍ = يُقَلِّبُ
അവന്റെ രണ്ടു കൈകളും = كَفَّيْهِ
അവന്‍ ചെലവഴിച്ചതിന്റെ പേരില്‍ = عَلَىٰ مَا أَنفَقَ
അതില്‍ = فِيهَا
അത് വീണടിഞ്ഞു നില്‍ക്കെ = وَهِيَ خَاوِيَةٌ
അതിന്റെ പന്തലുകളോടു കൂടി = عَلَىٰ عُرُوشِهَا
അവന്‍ പറയുകയും ചെയ്യുന്നു = وَيَقُولُ
ഞാനായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു = يَا لَيْتَنِي
ഞാന്‍ പങ്കു ചേര്‍ത്തിട്ടില്ല = لَمْ أُشْرِكْ
എന്റെ നാഥനില്‍ = بِرَبِّي
ആരെയും = أَحَدًا
ഉണ്ടായതുമില്ല = وَلَمْ تَكُن
അവന്ന് = لَّهُ
ഒരു കക്ഷിയും = فِئَةٌ
അവര്‍ അവനെ സഹായിക്കുന്നു = يَنصُرُونَهُ
അല്ലാഹുവിനെ കൂടാതെ = مِن دُونِ اللَّهِ
അവന്‍ ആയതുമില്ല = وَمَا كَانَ
സ്വയം അതിജയിക്കുന്നവന്‍ = مُنتَصِرًا
അവിടെ = هُنَالِكَ
രക്ഷാധികാരം = الْوَلَايَةُ
അല്ലാഹുവിനാകുന്നു = لِلَّهِ
യഥാര്‍ഥമായ = الْحَقِّۚ
അവനാകുന്നു = هُوَ
ഉത്തമന്‍ = خَيْرٌ
പ്രതിഫലത്താല്‍ = ثَوَابًا
ഉത്തമനും = وَخَيْرٌ
പര്യവസാനത്താല്‍ = عُقْبًا
നീ വിവരിച്ചു കൊടുക്കുക = وَاضْرِبْ
അവര്‍ക്ക് = لَهُم
ഉപമ = مَّثَلَ
ഐഹിക ജീവിതത്തിന്റെ = الْحَيَاةِ الدُّنْيَا
വെള്ളത്തെപ്പോലെയാണത് = كَمَاءٍ
അതിനെ നാം ഇറക്കി = أَنزَلْنَاهُ
ആകാശത്തു നിന്ന് = مِنَ السَّمَاءِ
എന്നിട്ട് ഇടകലര്‍ന്നു വളര്‍ന്നു = فَاخْتَلَطَ
അതു മൂലം = بِهِ
സസ്യങ്ങള്‍ = نَبَاتُ
ഭൂമിയിലെ = الْأَرْضِ
പിന്നെ അതായിത്തീര്‍ന്നു = فَأَصْبَحَ
ഉണങ്ങിയ തുരുമ്പ് = هَشِيمًا
അതിനെ പരത്തുന്നു = تَذْرُوهُ
കാറ്റുകള്‍ = الرِّيَاحُۗ
അല്ലാഹുവാകുന്നു = وَكَانَ اللَّهُ
എല്ലാ കാര്യത്തിന്നും = عَلَىٰ كُلِّ شَيْءٍ
കഴിവുള്ളവന്‍ = مُّقْتَدِرًا
സമ്പത്ത് = الْمَالُ
സന്താനങ്ങളും = وَالْبَنُونَ
അലങ്കാരങ്ങളാണ് = زِينَةُ
ഐഹിക ജീവിതത്തിന്റെ = الْحَيَاةِ الدُّنْيَاۖ
അവശേഷിക്കുന്ന = وَالْبَاقِيَاتُ
നല്ലവയാണ് (സല്‍കര്‍മങ്ങളാണ്) = الصَّالِحَاتُ
ഉത്തമം = خَيْرٌ
നിന്റെ നാഥങ്കല്‍ = عِندَ رَبِّكَ
പ്രതിഫലത്താല്‍ = ثَوَابًا
ഉത്തമമായതും = وَخَيْرٌ
പ്രത്യാശയാലും, പ്രതീക്ഷയാലും = أَمَلًا

Add comment

Your email address will not be published. Required fields are marked *