അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 54-56

وَلَقَدْ صَرَّفْنَا فِى هَٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍۢ ۚ وَكَانَ ٱلْإِنسَٰنُ أَكْثَرَ شَىْءٍۢ جَدَلًۭا﴿٥٤﴾ وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰ وَيَسْتَغْفِرُوا۟ رَبَّهُمْ إِلَّآ أَن تَأْتِيَهُمْ سُنَّةُ ٱلْأَوَّلِينَ أَوْ يَأْتِيَهُمُ ٱلْعَذَابُ قُبُلًۭا﴿٥٥﴾ وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَٰدِلُ ٱلَّذِينَ كَفَرُوا۟ بِٱلْبَٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ ۖ وَٱتَّخَذُوٓا۟ ءَايَٰتِى وَمَآ أُنذِرُوا۟ هُزُوًۭا﴿٥٦﴾


(54) നാം ഈ ഖുര്‍ആനില്‍ നാനാതരം ഉപമകളിലൂടെ വിവിധ രീതിയില്‍ ജനങ്ങള്‍ക്ക് കാര്യം വിശദീകരിച്ചു കൊടുത്തു. എന്നാല്‍, മനുഷ്യന്‍ വല്ലാത്ത തര്‍ക്കപ്രിയനായിരിക്കുന്നു.

(55) സന്മാര്‍ഗദര്‍ശനം വന്നെത്തുമ്പോള്‍ അത് സ്വീകരിച്ച് തങ്ങളുടെ റബ്ബിനോട് പാപമോചനം തേടുന്നതില്‍ നിന്ന് ജനത്തെ തടഞ്ഞിട്ടുള്ളത് പൂര്‍വജനതകള്‍ക്ക് സംഭവിച്ചിട്ടുള്ളത് തന്നെ തങ്ങള്‍ക്കും സംഭവിക്കണമെന്ന്, അഥവാ ദൈവിക ശിക്ഷ കണ്‍മുന്നില്‍ വന്ന് കാണണമെന്നുള്ള അവരുടെ ശാഠ്യം തന്നെയാകുന്നു.

(56) സുവിശേഷകരും മുന്നറിയിപ്പുകാരുമായിട്ടല്ലാതെ മറ്റൊരാവശ്യത്തിനും നാം ദൈവദൂതന്മാരെ നിയോഗിക്കാറില്ല. സത്യനിഷേധികളാവട്ടെ, മിഥ്യയുടെ ആയുധങ്ങളെടുത്ത് സത്യത്തെ തോല്‍പിക്കാന്‍ നോക്കുകയാണ്. എന്റെ സൂക്തങ്ങളെയും തങ്ങള്‍ക്ക് ലഭിച്ച താക്കീതുകളെയും അവര്‍ ഹാസ്യമാക്കിയിരിക്കുന്നു.

(55) ന്യായംകൊണ്ടും തെളിവുകൊണ്ടും സത്യത്തെ വിശദമാക്കുന്ന കാര്യത്തില്‍ ഖുര്‍ആന്‍ ഒരു പോരായ്മയും വരുത്തിയിട്ടില്ല; ഹൃദയ-മസ്തിഷ്‌കങ്ങളെ ഹഠാദാകര്‍ഷിക്കുന്ന എല്ലാ ഫലപ്രദമായ മാര്‍ഗങ്ങളും സാധ്യമാകാവുന്ന ഏറ്റവും നല്ല രീതിയില്‍ അതവലംബിച്ചിട്ടുണ്ട്. എന്നിട്ടും സത്യം സ്വീകരിക്കുന്നതിന് അവര്‍ക്ക് പ്രതിബന്ധമായിട്ടുള്ളതെന്താണ്? ഒന്നുമാത്രം: ശിക്ഷയാണവര്‍ കാത്തിരിക്കുന്നത്. ചാട്ടവാര്‍കൊണ്ടല്ലാതെ നന്നാകാന്‍ അവര്‍ ഒരുക്കമല്ല.

(56) ഈ വാക്യവും രണ്ടര്‍ത്ഥത്തില്‍ വരാവുന്നതാണ്. രണ്ടും ഇവിടെ യോജിക്കുന്നുണ്ട്. (1) വിധിനിര്‍ണായകനാളിന് മുമ്പേ ജനങ്ങളെ അനുസരണത്തിന്റെ സദ്ഫലങ്ങളെപ്പറ്റിയും ധിക്കാരത്തിന്റെ ദുരന്തങ്ങളെക്കുറിച്ചും ബോധവാന്മാരാക്കാന്‍ വേണ്ടിയാണ് നാം പ്രവാചകന്മാരെ അയക്കാറുള്ളത്. പക്ഷേ, ഈ മുന്നറിയിപ്പുകളെ വിഡ്ഢികള്‍ തീരെ പ്രയോജനപ്പെടുത്തുന്നില്ല. മാത്രമല്ല, ഏതൊന്നില്‍നിന്ന് അവരെ രക്ഷിക്കാനാണോ പ്രവാചകന്മാര്‍ പാടുപെടുന്നത് ആ ദുരന്തം കണ്ടേ അടങ്ങൂ എന്ന ദുശ്ശാഠ്യമാണവര്‍ക്ക്. (2) ശിക്ഷ വന്നുകാണണമെന്ന് തന്നെയാണവര്‍ക്ക് നിര്‍ബന്ധമെങ്കില്‍ അതിന് ദൈവദൂതന്മാരോട് ആവശ്യപ്പെടേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍, ശിക്ഷ നല്‍കാനായിട്ടല്ല. മറിച്ച്, ശിക്ഷാ നടപടി വന്നു ഭവിക്കും മുമ്പേ താക്കീതു നല്‍കാനായിട്ടാണ് പ്രവാചകന്മാരെ അയക്കുന്നത്.

തീര്‍ച്ചയായും = وَلَقَدْ
നാം വിവരിച്ചിട്ടുണ്ട് = صَرَّفْنَا
ഈ ഖുര്‍ആനില്‍ = فِي هَٰذَا الْقُرْآنِ
ജനങ്ങള്‍ക്ക് = لِلنَّاسِ
എല്ലാ വിധ ഉപമകളില്‍ നിന്നും = مِن كُلِّ مَثَلٍۚ
ആയിരിക്കുന്നു = وَكَانَ
മനുഷ്യന്‍ = الْإِنسَانُ
ഏറ്റവും കൂടിയവന്‍ = أَكْثَرَ
കാര്യങ്ങളില്‍ = شَيْءٍ
തര്‍ക്കത്താല്‍ = جَدَلًا
എന്താണ് = وَمَا
തടഞ്ഞത് = مَنَعَ
ജനങ്ങളെ = النَّاسَ
അവര്‍ വിശ്വസിക്കുന്നതിന്ന് = أَن يُؤْمِنُوا
അവര്‍ക്ക് വന്നെത്തിയപ്പോള്‍ = إِذْ جَاءَهُمُ
സന്‍മാര്‍ഗം = الْهُدَىٰ
അവര്‍ പാപമോചനം തേടാനും = وَيَسْتَغْفِرُوا
അവരുടെ നാഥനോട് = رَبَّهُمْ
അവര്‍ക്ക് വന്നെത്തുന്നതിനെയല്ലാതെ = إِلَّا أَن تَأْتِيَهُمْ
നടപടി ക്രമം = سُنَّةُ
പൂര്‍വികരുടെ = الْأَوَّلِينَ
അല്ലെങ്കില്‍ = أَوْ
അവര്‍ക്കു വന്നെത്തുന്നതിനെ = يَأْتِيَهُمُ
ശിക്ഷ = الْعَذَابُ
നേരിട്ട് = قُبُلًا
നാം അയക്കുന്നതല്ല = وَمَا نُرْسِلُ
ദൂതന്‍മാരെ = الْمُرْسَلِينَ
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിട്ടല്ലാതെ = إِلَّا مُبَشِّرِينَ
താക്കീത് നല്‍കുന്നവരായിട്ടും = وَمُنذِرِينَۚ
തര്‍ക്കിക്കുന്നു = وَيُجَادِلُ
സത്യനിഷേധികള്‍ = الَّذِينَ كَفَرُوا
മിഥ്യാ വാദങ്ങള്‍ കൊണ്ട് = بِالْبَاطِلِ
അവര്‍ തകര്‍ത്തു കളയാന്‍ = لِيُدْحِضُوا
അത് കൊണ്ട് = بِهِ
സത്യത്തെ = الْحَقَّۖ
അവര്‍ ആക്കുകയും ചെയ്തു = وَاتَّخَذُوا
എന്റെ ദൃഷ്ടാന്തങ്ങളെ = آيَاتِي
അവര്‍ താക്കീത് നല്‍കപ്പെട്ടതിനെയും = وَمَا أُنذِرُوا
പരിഹാസ്യം = هُزُوًا

Add comment

Your email address will not be published. Required fields are marked *