അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 61 – 64

فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا ﴿٦١﴾ فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَٰذَا نَصَبًا ﴿٦٢﴾ قَالَ أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا ﴿٦٣﴾ قَالَ ذَٰلِكَ مَا كُنَّا نَبْغِۚ فَارْتَدَّا عَلَىٰ آثَارِهِمَا قَصَصًا ﴿٦٤﴾


(61) അങ്ങനെ അവര്‍ ആ സംഗമസ്ഥാനത്തെത്തിയപ്പോള്‍, തങ്ങളുടെ മത്സ്യത്തെ മറന്നുപോയി. മത്സ്യമാവട്ടെ പുറത്തുചാടി, ഒരു തുരങ്കത്തിലൂടെയെന്നോണം, വെള്ളത്തില്‍ ഊളിയിട്ട് പാഞ്ഞുപോയി.

(62) കുറെ മുന്നോട്ടുചെന്നപ്പോള്‍ മൂസാ സേവകനോടു പറഞ്ഞു: ‘നമ്മുടെ പ്രാതല്‍ വിളമ്പുക. ഇന്നത്തെ യാത്രയില്‍ നാം വല്ലാതെ തളര്‍ന്നുപോയിരിക്കുന്നു.’

(63) അപ്പോള്‍ ഭൃത്യന്‍ പറഞ്ഞു: ‘അബദ്ധം പറ്റിയല്ലോ, നാം ആ പാറക്കെട്ടിന് സമീപം വിശ്രമിച്ചപ്പോള്‍ മത്സ്യത്തിന്റെ കാര്യം ഞാന്‍ മറന്നുപോയി. അക്കാര്യം അങ്ങയോട് പറയാന്‍ മറന്നുപോകുംവിധം, ചെകുത്താന്‍ എന്നെ അശ്രദ്ധനാക്കുകയും ചെയ്തു. മത്സ്യമാകട്ടെ, അദ്ഭുതകരമായി നദിയില്‍ ചാടി ഓടിക്കളഞ്ഞു.’

(64) മൂസാ പറഞ്ഞു: ‘ഇതുതന്നെയാണ് നാം അന്വേഷിച്ചുകൊണ്ടിരുന്നത്.’ അങ്ങനെ അവരിരുവരും സ്വന്തം കാല്‍പ്പാടുകളിലൂടെ തിരിച്ചുനടന്നു.

(64) ഉദ്ദിഷ്ട ലക്ഷ്യത്തിന് ഈ അടയാളം തന്നെയാണ് നമുക്ക് അറിയിച്ചുതന്നിരുന്നത് എന്നര്‍ത്ഥം. മൂസാ(അ)യുടെ ഈ യാത്ര അല്ലാഹുവിന്റെ ആജ്ഞപ്രകാരമായിരുന്നുവെന്ന സൂചന ഇതിലടങ്ങിയിരിക്കുന്നു. മൂസാ(അ)യുടെ പ്രാതലിനുള്ള മത്സ്യം അപ്രത്യക്ഷമാകുന്നതെവിടെയോ അവിടെയാണ് കാണാനയച്ച ആളുമായി അഭിമുഖസംഭാഷണത്തിനുള്ള സ്ഥലമെന്ന സൂചനയും ഇതിലുണ്ട്.

അങ്ങനെ അവര്‍ രണ്ടു പേരും എത്തിയപ്പോള്‍ = فَلَمَّا بَلَغَا
സംഗമസ്ഥാനത്ത് = مَجْمَعَ
അവ രണ്ടിന്റെയും = بَيْنِهِمَا
അവര്‍ രണ്ടു പേരും മറന്നു = نَسِيَا
അവരുടെ മത്സ്യത്തെ = حُوتَهُمَا
എന്നിട്ടത് ഉണ്ടാക്കി = فَاتَّخَذَ
അതിന്റെ വഴി = سَبِيلَهُ
സമുദ്രത്തില്‍ = فِي الْبَحْرِ
തുരങ്കമായി = سَرَبًا
അങ്ങനെ അവര്‍ രണ്ടു പേരും കടന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ = فَلَمَّا جَاوَزَا
അദ്ദേഹം പറഞ്ഞു = قَالَ
തന്റെ ഭൃത്യനോട് = لِفَتَاهُ
നമുക്ക് തരിക = آتِنَا
നമ്മുടെ പ്രാതല്‍ = غَدَاءَنَا
നാം നേരിട്ടിരിക്കുന്നു = لَقَدْ لَقِينَا
നമ്മുടെ ഈ യാത്ര നിമിത്തം = مِن سَفَرِنَا هَٰذَا
ക്ഷീണം = نَصَبًا
അവന്‍ പറഞ്ഞു = قَالَ
താങ്കള്‍ കണ്ടില്ലേ = أَرَأَيْتَ
നാം അഭയം പ്രാപിച്ചപ്പോള്‍ = إِذْ أَوَيْنَا
ആ പാറയില്‍ = إِلَى الصَّخْرَةِ
അപ്പോള്‍ ഞാന്‍ = فَإِنِّي
മറന്നു പോയി = نَسِيتُ
ആ മത്സ്യത്തെ = الْحُوتَ
അത് എന്നെ മറപ്പിച്ചിട്ടില്ല = وَمَا أَنسَانِيهُ
പിശാചല്ലാതെ = إِلَّا الشَّيْطَانُ
ഞാനത് പറയാന്‍ = أَنْ أَذْكُرَهُۚ
അത് ഉണ്ടാക്കുകയും ചെയ്തു = وَاتَّخَذَ
അതിന്റെ വഴി = سَبِيلَهُ
സമുദ്രത്തില്‍ = فِي الْبَحْرِ
അത്ഭുതകരമായിട്ട് = عَجَبًا
അദ്ദേഹം പറഞ്ഞു = قَالَ
അതാണ് = ذَٰلِكَ
നാം തേടിക്കൊണ്ടിരുന്നത് = مَا كُنَّا نَبْغِۚ
അങ്ങനെ അവര്‍ രണ്ടു പേരും മടങ്ങി = فَارْتَدَّا
അവരുടെ കാല്‍പാടുകളിലൂടെ = عَلَىٰ آثَارِهِمَا
അന്വേഷിച്ചു കൊണ്ട് = قَصَصًا

Add comment

Your email address will not be published. Required fields are marked *