അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 66 – 70

قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًۭا﴿٦٦﴾ قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا﴿٦٧﴾ وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًۭا﴿٦٨﴾ قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًۭا وَلَآ أَعْصِى لَكَ أَمْرًۭا﴿٦٩﴾ قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًۭا﴿٧٠﴾


(66) മൂസാ അദ്ദേഹത്തോടു ചോദിച്ചു: ‘ഞാന്‍ അങ്ങയെ അനുഗമിക്കട്ടെയോ; താങ്കള്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ള സന്മാര്‍ഗജ്ഞാനം എന്നെയും പഠിപ്പിക്കുന്നതിന്?’

(67) അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ക്ക് എന്നോടൊപ്പം ക്ഷമിക്കാന്‍ സാധ്യമാവുകയില്ല.

(68) നിങ്ങള്‍ക്ക് അനുഭവജ്ഞാനമില്ലാത്ത കാര്യത്തില്‍, നിങ്ങളെങ്ങനെ ക്ഷമിച്ചിരിക്കും?’

(69) മൂസാ പറഞ്ഞു: ‘ഇന്‍ശാ അല്ലാഹ്, അങ്ങേക്ക് എന്നെ ക്ഷമയുള്ളവനായിത്തന്നെ കാണാം. ഒരു കാര്യത്തിലും ഞാന്‍ അങ്ങയെ ധിക്കരിക്കുകയില്ല.’

(70) അദ്ദേഹം പറഞ്ഞു: ‘ശരി, നിങ്ങള്‍ എന്റെ കൂടെ സഞ്ചരിക്കുകയാണെങ്കില്‍, ഒരു സംഗതിയും ഞാന്‍ വിവരിച്ചുതരുന്നതിന് മുമ്പ് എന്നോട് ഇങ്ങോട്ട് ചോദിക്കാന്‍ പാടില്ല.’

പറഞ്ഞു = قَالَ
അവനോട് = لَهُ
മൂസാ = مُوسَىٰ
ഞാന്‍ താങ്കളെ പിന്തുടരട്ടെയോ = هَلْ أَتَّبِعُكَ
താങ്കള്‍ എന്നെ പഠിപ്പിച്ചു തരണമെന്ന വ്യവസ്ഥയില്‍ = عَلَىٰ أَن تُعَلِّمَنِ
താങ്കള്‍ പഠിപ്പിക്കപ്പെട്ടതില്‍ നിന്ന് = مِمَّا عُلِّمْتَ
സന്‍മാര്‍ഗ ദര്‍ശനമായി = رُشْدًا
അദ്ദേഹം പറഞ്ഞു = قَالَ
നിശ്ചയം താങ്കള്‍ = إِنَّكَ
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല = لَن تَسْتَطِيعَ
എന്നോടൊപ്പം = مَعِيَ
ക്ഷമിക്കാന്‍ = صَبْرًا
എങ്ങനെ = وَكَيْفَ
താങ്കള്‍ ക്ഷമിക്കും = تَصْبِرُ
യാതൊന്നിന്റെ പേരില്‍ = عَلَىٰ مَا
അതേപറ്റി താങ്കള്‍ക്ക് ലഭിച്ചിട്ടില്ല = لَمْ تُحِطْ بِهِ
സൂക്ഷ്മമായ അറിവ് = خُبْرًا
അദ്ദേഹം പറഞ്ഞു = قَالَ
താങ്കള്‍ക്ക് എന്നെ കാണാം = سَتَجِدُنِي
അല്ലാഹു ഉദ്ദേശിച്ചാല്‍ = إِن شَاءَ اللَّهُ
ക്ഷമിക്കുന്നവനായിട്ട് = صَابِرًا
ഞാന്‍ ധിക്കാരം കാണിക്കുന്നതുമല്ല = وَلَا أَعْصِي
താങ്കളോട് = لَكَ
ഒരു കല്‍പനയോടും = أَمْرًا
അദ്ദേഹം പറഞ്ഞു = قَالَ
എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുകയാണെങ്കില്‍ = فَإِنِ اتَّبَعْتَنِي
താങ്കള്‍ എന്നോടു ചോദിക്കരുത് = فَلَا تَسْأَلْنِي
യാതൊന്നിനെ കുറിച്ചും = عَن شَيْءٍ
വരെ = حَتَّىٰ
ഞാന്‍ പറഞ്ഞുതരുന്നു = أُحْدِثَ
താങ്കള്‍ക്ക് = لَكَ
അതിനെ പറ്റിയുള്ള = مِنْهُ
വിവരം (പ്രസ്താവന) = ذِكْرًا

Add comment

Your email address will not be published. Required fields are marked *