അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 71 – 74

فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًۭا﴿٧١﴾ قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًۭا﴿٧٢﴾ قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًۭا﴿٧٣﴾ فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًۭا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًۭا زَكِيَّةًۢ بِغَيْرِ نَفْسٍۢ لَّقَدْ جِئْتَ شَيْـًۭٔا نُّكْرًۭا﴿٧٤﴾


(71) തുടര്‍ന്ന് ഇരുവരും യാത്രയായി. അങ്ങനെയിരിക്കെ, ഒരു കപ്പലില്‍ സഞ്ചരിക്കാനിടയായപ്പോള്‍ അദ്ദേഹം ആ കപ്പലിന് ഒരു തുളയുണ്ടാക്കി. മൂസാ പറഞ്ഞു: ഇതിലെ യാത്രക്കാരെയെല്ലാം മുക്കിക്കൊല്ലാന്‍ വേണ്ടിയാണോ താങ്കള്‍ ഈ കപ്പലില്‍ തുളയുണ്ടാക്കിത്? ഈ ചെയ്തത് ഒരു ക്രൂരകൃത്യമായിപ്പോയല്ലോ?

(72) അദ്ദേഹം പറഞ്ഞു: ‘ഞാന്‍ പറഞ്ഞിരുന്നില്ലേ, നിങ്ങള്‍ക്ക് എന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധ്യമാവുകയില്ലെന്ന്?’

(73) മൂസാ പറഞ്ഞു: ‘മറന്നുപോയതിന്റെ പേരില്‍ അങ്ങെന്നെ ശിക്ഷിക്കരുത്. എന്റെ കാര്യത്തില്‍, ഞെരുക്കാതിരുന്നാലും.’

(74) പിന്നെയും യാത്ര തുടര്‍ന്നു. അങ്ങനെ ഒരു ബാലനെ കണ്ടുമുട്ടി. അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: ‘അങ്ങ് ഒരു നിരപരാധിയുടെ ജീവന്‍ ഹനിച്ചുകളഞ്ഞതെന്ത്, അവനാവട്ടെ ആരെയും കൊന്നിട്ടുമില്ല? അങ്ങീ ചെയ്തത് വളരെ നികൃഷ്ടമായ കൃത്യംതന്നെയായല്ലോ.’

അങ്ങനെ അവര്‍ രണ്ടു പേരും നടന്നു = فَانطَلَقَا
അങ്ങനെ അവര്‍ രണ്ടു പേരും കയറിയപ്പോള്‍ = حَتَّىٰ إِذَا رَكِبَا
കപ്പലില്‍ = فِي السَّفِينَةِ
അദ്ദേഹം (ആ ദാസന്‍) അതിന് ഓട്ടയുണ്ടാക്കി = خَرَقَهَاۖ
അദ്ദേഹം (മൂസാ) പറഞ്ഞു = قَالَ
താങ്കള്‍ അതിന് ഓട്ടയുണ്ടാക്കിയോ = أَخَرَقْتَهَا
താങ്കള്‍ മുക്കിക്കളയാന്‍ വേണ്ടി = لِتُغْرِقَ
അതിലെ ആള്‍ക്കാരെ = أَهْلَهَا
തീര്‍ച്ചയായും താങ്കള്‍ ചെയ്തിരിക്കുന്നു = لَقَدْ جِئْتَ
ഒരു കാര്യം = شَيْئًا
ഗുരുതരമായ = إِمْرًا
അദ്ദേഹം പറഞ്ഞു = قَالَ
ഞാന്‍ പറഞ്ഞിട്ടില്ലേ = أَلَمْ أَقُلْ
നിശ്ചയം താങ്കള്‍ = إِنَّكَ
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല = لَن تَسْتَطِيعَ
എന്റെ കൂടെ = مَعِيَ
ക്ഷമിക്കാന്‍ = صَبْرًا
അദ്ദേഹം പറഞ്ഞു = قَالَ
താങ്കള്‍ എന്നെ പിടികൂടരുത് = لَا تُؤَاخِذْنِي
ഞാന്‍ മറന്നു പോയതിന് = بِمَا نَسِيتُ
താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും അരുത് = وَلَا تُرْهِقْنِي
എന്റെ കാര്യത്തില്‍ = مِنْ أَمْرِي
പ്രയാസകരമായതിന്ന് = عُسْرًا
എന്നിട്ട് അവര്‍ രണ്ടു പേരും നടന്നു = فَانطَلَقَا
അങ്ങനെ അവര്‍ രണ്ടു പേരും കണ്ടുമുട്ടി = حَتَّىٰ إِذَا لَقِيَا
ഒരു കുട്ടിയെ = غُلَامًا
അപ്പോള്‍ അദ്ദേഹം അവനെ കൊന്നു = فَقَتَلَهُ
(മൂസാ) പറഞ്ഞു = قَالَ
താങ്കള്‍ കൊന്നുകളഞ്ഞുവോ = أَقَتَلْتَ
ഒരാളെ = نَفْسًا
വിശുദ്ധനായ (കുറ്റം ചെയ്യാത്ത) = زَكِيَّةً
ഒരാള്‍ക്ക് പകരമായിട്ടല്ലാതെ = بِغَيْرِ نَفْسٍ
തീര്‍ച്ചയായും താങ്കള്‍ ചെയ്തിരിക്കുന്നു = لَّقَدْ جِئْتَ
ഒരു കാര്യം = شَيْئًا
നിഷിദ്ധമായ, വെറുക്കപ്പെട്ട = نُّكْرًا

Add comment

Your email address will not be published. Required fields are marked *