അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 79 – 81

أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌۭ يَأْخُذُ كُلَّ سَفِينَةٍ غَصْبًۭا﴿٧٩﴾ وَأَمَّا ٱلْغُلَٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَٰنًۭا وَكُفْرًۭا﴿٨٠﴾ فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًۭا مِّنْهُ زَكَوٰةًۭ وَأَقْرَبَ رُحْمًۭا﴿٨١﴾


(79) ആ കപ്പലിന്റെ കാര്യമിതാണ്: അത് നദിയില്‍ അധ്വാനിച്ചു കഴിയുന്ന ചില പാവങ്ങളുടേതായിരുന്നു. അതിനെ ഒരു കേടായ കപ്പലാക്കണമെന്നു ഞാന്‍ തീരുമാനിച്ചു. എന്തുകൊണ്ടെന്നാല്‍, മുന്നില്‍ എല്ലാ കപ്പലുകളും ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവിന്റെ പ്രദേശമുണ്ടായിരുന്നു.

(80) ആ ബാലന്റെ കാര്യമാണെങ്കില്‍ അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. ഈ ബാലന്‍ അവന്റെ ധിക്കാരത്താലും സത്യനിഷേധത്താലും അവരെ ഞെരുക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു.

(81) അതിനാല്‍, അവരുടെ റബ്ബ് അവന് പകരമായി സ്വഭാവത്തില്‍ അവനെക്കാള്‍ ഉത്കൃഷ്ടരും ഏറെ കുടുംബസ്‌നേഹം പ്രതീക്ഷിക്കാവുന്നവരുമായ സന്തതികളെ അവര്‍ക്ക് പ്രദാനം ചെയ്യണമെന്നും ഞാനാഗ്രഹിച്ചു.

എന്തെന്നാല്‍ ആ കപ്പല്‍ = أَمَّا السَّفِينَةُ
അതായിരുന്നു = فَكَانَتْ
ചില പാവങ്ങളുടേത് = لِمَسَاكِينَ
അവര്‍ ജോലി ചെയ്യുന്നു = يَعْمَلُونَ
കടലില്‍ = فِي الْبَحْرِ
അതിനാല്‍ ഞാന്‍ ഉദ്ദേശിച്ചു = فَأَرَدتُّ
അത് കേടുവരുത്താന്‍ = أَنْ أَعِيبَهَا
ഉണ്ടായിരുന്നു = وَكَانَ
അവരുടെ പിന്നാലെ = وَرَاءَهُم
ഒരു രാജാവ് = مَّلِكٌ
പിടിച്ചെടുക്കുന്ന = يَأْخُذُ
എല്ലാ കപ്പലുകളെയും = كُلَّ سَفِينَةٍ
ബലാല്‍ക്കാരമായി = غَصْبًا
എന്നാല്‍ ആ കുട്ടിയാകട്ടെ = وَأَمَّا الْغُلَامُ
ആയിരുന്നു = فَكَانَ
അവന്റെ മാതാപിതാക്കള്‍ = أَبَوَاهُ
സത്യവിശ്വാസികള്‍ = مُؤْمِنَيْنِ
അതിനാല്‍ നാം ഭയപ്പെട്ടു = فَخَشِينَا
അവന്‍ അവരെ രണ്ടു പേരെയും നിര്‍ബന്ധിക്കുമെന്ന് = أَن يُرْهِقَهُمَا
അതിക്രമത്തിന് = طُغْيَانًا
സത്യനിഷേധത്തിനും = وَكُفْرًا
അതിനാല്‍ നാം ഉദ്ദേശിച്ചു = فَأَرَدْنَا
അവര്‍ക്ക് രണ്ടു പേര്‍ക്കും പകരം നല്‍കാന്‍ = أَن يُبْدِلَهُمَا
അവരുടെ നാഥന്‍ = رَبُّهُمَا
ഉത്തമനെ = خَيْرًا
അവനേക്കാള്‍ = مِّنْهُ
പരിശുദ്ധിയാല്‍ = زَكَاةً
ഏറ്റവും അടുത്തവനെയും = وَأَقْرَبَ
കുടുംബ സ്നേഹത്താല്‍ = رُحْمًا

Add comment

Your email address will not be published. Required fields are marked *