അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 100 – 102

وَعَرَضْنَا جَهَنَّمَ يَوْمَئِذٍۢ لِّلْكَٰفِرِينَ عَرْضًا﴿١٠٠﴾ ٱلَّذِينَ كَانَتْ أَعْيُنُهُمْ فِى غِطَآءٍ عَن ذِكْرِى وَكَانُوا۟ لَا يَسْتَطِيعُونَ سَمْعًا﴿١٠١﴾ أَفَحَسِبَ ٱلَّذِينَ كَفَرُوٓا۟ أَن يَتَّخِذُوا۟ عِبَادِى مِن دُونِىٓ أَوْلِيَآءَ ۚ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَٰفِرِينَ نُزُلًۭا﴿١٠٢﴾


(100) അന്ന് നാം സത്യനിഷേധികള്‍ക്ക് മുന്നില്‍ നരകം പ്രദര്‍ശിപ്പിക്കും.

(101) എന്റെ ഉദ്‌ബോധനങ്ങള്‍ക്ക് നേരെ അന്ധരായിരിക്കുകയും സത്യസന്ദേശം ഒട്ടും തന്നെ കേള്‍ക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തിരുന്ന ആ സത്യനിഷേധികളുടെ മുന്നില്‍

(102) സത്യനിഷേധമവലംബിച്ച ഈ ജനം വിചാരിക്കുന്നുവോ, എന്നെ വെടിഞ്ഞ് എന്റെ അടിമകളെ അവരുടെ രക്ഷകരാക്കിക്കളയാമെന്ന്? എന്നാല്‍, ഇത്തരം നിഷേധികളെ സല്‍ക്കരിക്കാന്‍ നാം നരകം ഒരുക്കിവെച്ചിട്ടുണ്ട്.

(102) ഇത് മുതല്‍ സൂറത്തിന്റെ സമാപനവാക്യങ്ങളാണ്. അതിനാല്‍, ദുല്‍ഖര്‍നൈനി സംഭവത്തോടല്ല, അധ്യായത്തിന്റെ ഉള്ളടക്കത്തോട് പൊതുവിലാണ് ഇതിന്റെ ബന്ധം കണ്ടെത്തേണ്ടിയിരിക്കുന്നത്. സൂറയുടെ ഇതിവൃത്തം ഇതാണ്: ബഹുദൈവത്വം പരിത്യജിച്ച് ഏകദൈവത്വവും, ഇഹലോകപൂജ വിട്ട് പരലോക വിശ്വാസവും അവലംബിക്കാന്‍ നബി(സ) തന്റെ സമുദായത്തെ നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍, തങ്ങളുടെ സമ്പത്തിലും സ്ഥാനമാനങ്ങളിലും അഹങ്കരിച്ച് ഗര്‍വിഷ്ഠരായ സമുദായത്തിലെ നേതൃമാന്യന്മാര്‍ തിരുമേനിയുടെ സത്യപ്രബോധനത്തെ തുടര്‍ച്ചയായി നിരാകരിച്ചു. മാത്രമല്ല, ആ പ്രബോധനം അംഗീകരിച്ചിരുന്ന സന്മാര്‍ഗതല്‍പരരായ ഒരു പിടി നല്ല മനുഷ്യരെ അക്രമ-മര്‍ദനങ്ങള്‍ക്കും അവഹേളനത്തിനും ഇരയാക്കിക്കൊണ്ടിരിക്കുകയും ചെയ്തു. സൂറയുടെ ആരംഭം തൊട്ടിതുവരെ ഈ വിഷയകമായ പ്രഭാഷണമായിരുന്നു. പ്രതിയോഗികള്‍ പരീക്ഷണാര്‍ഥം അന്വേഷണവിഷയമാക്കിയിരുന്ന മൂന്നു കഥകളും അതേ പ്രഭാഷണമധ്യേ മാലയിലെ മുത്തുമണികളെന്നപോലെ, ഉചിതമായ സ്ഥാനങ്ങളില്‍ കോര്‍ത്തിണക്കുകയുമുണ്ടായി. ഇത്രയൊക്കെ കേട്ടുകഴിഞ്ഞിട്ടും ഇവര്‍ പൂര്‍വധാരണയില്‍ തുടരുകയോ! തങ്ങള്‍ക്കീ നിലപാട് പ്രയോജനകരമാണെന്ന് ധരിച്ചിരിക്കുകയാണോ ഇക്കൂട്ടര്‍?

നാം കാണിച്ചു കൊടുക്കും = وَعَرَضْنَا
നരകത്തെ = جَهَنَّمَ
അന്നാളില്‍ = يَوْمَئِذٍ
സത്യനിഷേധികള്‍ക്ക് = لِّلْكَافِرِينَ
ഒരു കാണിക്കല്‍ = عَرْضًا
ഒരുത്തര്‍ = الَّذِينَ
ആയിരുന്നു = كَانَتْ
അവരുടെ കണ്ണുകള്‍ = أَعْيُنُهُمْ
മൂടിയില്‍ = فِي غِطَاءٍ
എന്റെ സ്മരണയെക്കുറിച്ച് = عَن ذِكْرِي
അവര്‍ ആവുകയും ചെയ്തിരുന്നു = وَكَانُوا
അവര്‍ക്ക് സാധിക്കുന്നില്ല = لَا يَسْتَطِيعُونَ
കേള്‍ക്കാന്‍ = سَمْعًا
വിചാരിച്ചുവോ = أَفَحَسِبَ
സത്യനിഷേധികള്‍ = الَّذِينَ كَفَرُوا
അവര്‍ സ്വീകരിക്കാമെന്ന് = أَن يَتَّخِذُوا
എന്റെ ദാസന്‍മാരെ = عِبَادِي
എനിക്ക് പുറമെ = مِن دُونِي
രക്ഷാധികാരികള്‍ = أَوْلِيَاءَۚ
നിശ്ചയമായും നാം = إِنَّا
നാം ഒരുക്കിവെച്ചിട്ടുണ്ട് = أَعْتَدْنَا
നരകം = جَهَنَّمَ
സത്യനിഷേധികള്‍ക്ക് = لِلْكَافِرِينَ
വിരുന്നായി = نُزُلًا

Add comment

Your email address will not be published. Required fields are marked *