അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 107 – 109

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا﴿١٠٧﴾ خَٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًۭا﴿١٠٨﴾ قُل لَّوْ كَانَ ٱلْبَحْرُ مِدَادًۭا لِّكَلِمَٰتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَٰتُ رَبِّى وَلَوْ جِئْنَا بِمِثْلِهِۦ مَدَدًۭا﴿١٠٩﴾


(107) എന്നാല്‍, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരോ, അവര്‍ക്ക് ആതിഥ്യം നല്‍കാന്‍ ഫിര്‍ദൗസിലെ ഉദ്യാനങ്ങളുണ്ടായിരിക്കും.

(108) അവരതില്‍ നിത്യവാസികളാകും. അവരൊരിക്കലും അവിടെനിന്ന് എങ്ങോട്ടെങ്കിലും മാറിപ്പോകാനാഗ്രഹിക്കുകയില്ല.

(109) പ്രവാചകരേ പറയുക: സമുദ്രം എന്റെ റബ്ബിന്റെ വചനങ്ങള്‍ എഴുതുന്നതിനുള്ള മഷിയാവുകയാണെങ്കില്‍, എന്റെ റബ്ബിന്റെ വചനങ്ങള്‍ തീരുംമുമ്പ് അത് വറ്റിപ്പോകും. എന്നല്ല, അത്രയും മഷി കൂടിയും കൊണ്ടുവന്നാലും മതിയാവുകയില്ല.

 

(108) ആ സ്ഥിതിയിലും മെച്ചമായ മറ്റൊരു സ്ഥിതിയുണ്ടാവുക സാധ്യമല്ലെന്നര്‍ഥം. അതിനാല്‍, സ്വര്‍ഗീയജീവിതത്തിന് പകരംവെക്കാവുന്ന മറ്റൊന്നിന്റെയും നേരെ അവര്‍ക്ക് ആഗ്രഹം ജനിക്കുന്നതേയില്ല.

(109) ‘റബ്ബിന്റെ വചനങ്ങളെ’ന്നാല്‍ അവന്റെ പ്രവര്‍ത്തനങ്ങള്‍, ഗുണവിശേഷണങ്ങള്‍, വിസ്മയാവഹമായ ശക്തിപ്രഭാവം, യുക്തിരഹസ്യങ്ങള്‍ എന്നിവയാണ്.

നിശ്ചയമായും വിശ്വസിച്ചവര്‍ = إِنَّ الَّذِينَ آمَنُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു = وَعَمِلُوا
സല്‍കര്‍മങ്ങള്‍ = الصَّالِحَاتِ
അവര്‍ക്ക് ഉണ്ടായിരിക്കും = كَانَتْ لَهُمْ
ആരാമങ്ങള്‍, തോട്ടങ്ങള്‍ = جَنَّاتُ
ഫിര്‍ദൗസിന്റെ = الْفِرْدَوْسِ
വിരുന്നായി = نُزُلًا
അവര്‍ നിത്യവാസികളായിട്ട് = خَالِدِينَ
അതില്‍ = فِيهَا
അവര്‍ ആഗ്രഹിക്കുന്നതല്ല = لَا يَبْغُونَ
അതില്‍ നിന്ന് = عَنْهَا
വിട്ടുപോവാന്‍ = حِوَلًا
നീ പറയുക = قُل
ആയിരുന്നാല്‍ = لَّوْ كَانَ
സമുദ്രം = الْبَحْرُ
മഷി = مِدَادًا
വചനങ്ങള്‍ക്ക് = لِّكَلِمَاتِ
എന്റെ നാഥന്റെ = رَبِّي
തീര്‍ന്നു പോവുക തന്നെ ചെയ്യും = لَنَفِدَ
സമുദ്രം = الْبَحْرُ
മുമ്പായി = قَبْلَ
തീരുന്നതിന്റെ = أَن تَنفَدَ
വചനങ്ങള്‍ = كَلِمَاتُ
എന്റെ നാഥന്റെ = رَبِّي
നാം കൊണ്ടുവന്നാലും = وَلَوْ جِئْنَا
അത് പോലെയുള്ള മറ്റൊന്ന് = بِمِثْلِهِ
സഹായകമായി = مَدَدًا

Add comment

Your email address will not be published. Required fields are marked *