അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 110

قُلْ إِنَّمَآ أَنَا۠ بَشَرٌۭ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌۭ وَٰحِدٌۭ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًۭا صَٰلِحًۭا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا﴿١١٠﴾


(110) പ്രവാചകരേ, അവരോട് പറയുക: ‘ഞാന്‍ നിങ്ങളെപ്പോലൊരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല്‍, തന്റെ റബ്ബിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നവന്‍ സല്‍ക്കര്‍മങ്ങളാചരിച്ചുകൊള്ളട്ടെ. ഇബാദത്തില്‍ ആരെയും തന്റെ റബ്ബിന്റെ പങ്കാളിയാക്കാതിരിക്കുകയും ചെയ്യട്ടെ.’

നീ പറയുക = قُلْ
നിശ്ചയമായും = إِنَّمَا
ഞാന്‍ = أَنَا
മനുഷ്യന്‍(മാത്രമാണ്) = بَشَرٌ
നിങ്ങളെപ്പോലുള്ള = مِّثْلُكُمْ
ദിവ്യബോധനം നല്‍കപ്പെടുന്നു = يُوحَىٰ
എനിക്ക് = إِلَيَّ
നിങ്ങളുടെ ദൈവമാണെന്ന് = أَنَّمَا إِلَٰهُكُمْ
ഏകനായ ദൈവം = إِلَٰهٌ وَاحِدٌۖ
അതിനാല്‍ ആര്‍ ആഗ്രഹിക്കുന്നുവോ = فَمَن كَانَ يَرْجُو
കണ്ടുമുട്ടല്‍ = لِقَاءَ
തന്റെ നാഥന്റെ = رَبِّهِ
അവന്‍ പ്രവര്‍ത്തിച്ചു കൊള്ളട്ടെ = فَلْيَعْمَلْ
പ്രവര്‍ത്തനങ്ങള്‍ = عَمَلًا
നല്ലതായ = صَالِحًا
അവന്‍ പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ = وَلَا يُشْرِكْ
കീഴ്പെടുന്ന കാര്യത്തില്‍ = بِعِبَادَةِ
തന്റെ നാഥന് = رَبِّهِ
ഒരുത്തനെയും = أَحَدًا

Add comment

Your email address will not be published. Required fields are marked *