മുഅ്മിനൂൻ – സൂക്തങ്ങള്‍: 8

وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ﴿٨﴾


(8) അമാനത്തുകളും കരാറുകളും പാലിക്കുന്നവര്‍

8- ലോകനാഥനായ അല്ലാഹുവോ സമൂഹമോ വ്യക്തികളോ ഒരാളില്‍ അര്‍പ്പിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളെയും ഉള്‍ക്കൊള്ളുന്ന പദമാണ് ‘അമാനത്ത്’ എന്നത്. മനുഷ്യനും ദൈവവും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലും ഉണ്ടാക്കപ്പെടുന്ന സര്‍വവിധ കരാറുകളെയും വാഗ്ദാനങ്ങളെയും ഉള്‍ക്കൊള്ളുന്ന പദമാണ് ‘അഹദ്’. ഒരിക്കലും ഉത്തരവാദിത്വത്തെ വഞ്ചിക്കാത്ത സ്വഭാവമാണ് സത്യവിശ്വാസിയുടേത്. അവന്‍ ഒരിക്കലും വാക്കു മാറുകയോ കരാര്‍ ലംഘിക്കുകയോ ചെയ്യുന്നവനായിരിക്കുകയില്ല. നബി(സ) തന്റെ മിക്ക പ്രഭാഷണങ്ങളിലും ഇപ്രകാരം ഉണര്‍ത്താറുണ്ടായിരുന്നു: ‘അമാനത്ത് ഇല്ലാത്തവന് ഈമാനില്ല. കരാര്‍ പാലിക്കാത്തവന് ദീനുമില്ല’. നബി(സ) അരുളിയതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: ‘നാലു കാര്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നവന്‍ തനി കപടനാകുന്നു. അവയില്‍ ഒന്നു മാത്രം ആരിലുണ്ടോ അവനില്‍ കാപട്യത്തിന്റെ ഒരു ഗുണമുണ്ട്–അവനതിനെ വര്‍ജിക്കുന്നതുവരെ: വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കള്ളം പറയുക, കരാര്‍ ചെയ്താല്‍ ലംഘിക്കുക, സംഘര്‍ഷമുണ്ടായാല്‍ സംസ്‌കാരത്തിന്റെയും മതബോധത്തിന്റെയും എല്ലാ പരിധികളെയും അതിക്രമിക്കുക.’

ഒരു കൂട്ടരും = وَالَّذِينَ
അവര്‍ = هُمْ
തങ്ങളുടെ അമാനത്തുകളെ = لِأَمَانَاتِهِمْ
തങ്ങളുടെ കരാറുകളെയും = وَعَهْدِهِمْ
പാലിക്കുന്നവരാണ് = رَاعُونَ

Add comment

Your email address will not be published. Required fields are marked *