മുഹമ്മദ് – സൂക്തങ്ങള്‍:7-9

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ﴿٧﴾ وَٱلَّذِينَ كَفَرُوا۟ فَتَعْسًۭا لَّهُمْ وَأَضَلَّ أَعْمَٰلَهُمْ﴿٨﴾ ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَٰلَهُمْ﴿٩﴾


(7) അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം അവന്‍ നിങ്ങളെയും സഹായിക്കും. നിങ്ങളുടെ പാദം ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യും.

(8) എന്നാല്‍, നിഷേധികള്‍ക്കുള്ളത് നാശമാകുന്നു. അവരുടെ കര്‍മങ്ങളെ അല്ലാഹു വഴിതെറ്റിച്ചിരിക്കുന്നു.

(9) എന്തുകൊണ്ടെന്നാല്‍, അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തുകളഞ്ഞു. അതിനാല്‍, അല്ലാഹു അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമാക്കി.

7- അല്ലാഹുവിനെ സഹായിക്കുക എന്നതിന്റെ സാമാന്യമായ ആശയം, അവന്റെ വചനത്തിന്റെ ഉന്നതിക്കുവേണ്ടി ജീവന്‍കൊണ്ടും ധനംകൊണ്ടും പരിശ്രമിക്കുക എന്നതാണ്, എന്നാല്‍, ഇതിന് മറ്റൊരാശയംകൂടിയുള്ളത് നാം ഇതിനുമുമ്പ് വിശദീകരിച്ചിട്ടുണ്ട്. (സൂറ ആലുഇംറാന്‍ 52-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക.)

8- ദുരിതങ്ങളനുഭവിച്ച് അവശനിലയിലാകുന്നതിനാണ് ‘തഅ്‌സ’ എന്നു പറയുക.

9- അവര്‍ തങ്ങളുടെ ജാഹിലിയ്യാ സങ്കല്‍പങ്ങള്‍ക്കും ഊഹങ്ങള്‍ക്കും ആചാരക്രമങ്ങള്‍ക്കും ധാര്‍മികദൂഷ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി, അതിനാലവര്‍ സന്മാര്‍ഗം വിശദീകരിച്ചുകൊടുത്തുകൊണ്ട് അല്ലാഹു ഇറക്കിയ അധ്യാപനങ്ങളെ വെറുക്കുകയാണ്.

വിശ്വസിച്ചവരേ = يَا أَيُّهَا الَّذِينَ آمَنُوا
നിങ്ങള്‍ തുണക്കുന്നുവെങ്കില്‍ = إِن تَنصُرُوا
അല്ലാഹുവിനെ = اللَّهَ
അവന്‍ നിങ്ങളെയും തുണക്കും = يَنصُرْكُمْ
അവന്‍ ഉറപ്പിച്ചുനിര്‍ത്തും = وَيُثَبِّتْ
നിങ്ങളുടെ പാദങ്ങളെ = أَقْدَامَكُمْ
നിഷേധിച്ചവര്‍ = وَالَّذِينَ كَفَرُوا
അവര്‍ക്കു നാശം; അവര്‍ തുലഞ്ഞതു തന്നെ = فَتَعْسًا لَّهُمْ
അവന്‍(അല്ലാഹു) പാഴാക്കിയിരിക്കുന്നു = وَأَضَلَّ
അവരുടെ പ്രവര്‍ത്തനങ്ങളെ = أَعْمَالَهُمْ
അത് = ذَٰلِكَ
നിശ്ചയം അവര്‍ = بِأَنَّهُمْ
അവര്‍ വെറുത്തു(വെറുത്തത് കാരണമാണ്) = كَرِهُوا
അല്ലാഹു അവതരിപ്പിച്ചതിനെ = مَا أَنزَلَ اللَّهُ
അതിനാലവന്‍ പാഴാക്കി = فَأَحْبَطَ
അവരുടെ പ്രവര്‍ത്തനങ്ങളെ = أَعْمَالَهُمْ

Add comment

Your email address will not be published. Required fields are marked *