മുഹമ്മദ് – സൂക്തങ്ങള്‍:10-12

أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْۚ دَمَّرَ اللَّهُ عَلَيْهِمْۖ وَلِلْكَافِرِينَ أَمْثَالُهَا ﴿١٠﴾ ذَٰلِكَ بِأَنَّ اللَّهَ مَوْلَى الَّذِينَ آمَنُوا وَأَنَّ الْكَافِرِينَ لَا مَوْلَىٰ لَهُمْ ﴿١١﴾ إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُۖ وَالَّذِينَ كَفَرُوا يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ الْأَنْعَامُ وَالنَّارُ مَثْوًى لَّهُمْ ﴿١٢﴾


(10) അവര്‍ ഭൂമിയില്‍ സഞ്ചരിക്കുകയും പൂര്‍വസമുദായങ്ങളുടെ പര്യവസാനം എന്തായിരുന്നുവെന്ന് കാണുകയും ചെയ്തിട്ടില്ലയോ? അല്ലാഹു അവരുടെ മേല്‍ തിരിച്ചടിച്ചു. ഇതുപോലുള്ള അനന്തരഫലങ്ങള്‍ തന്നെയാകുന്നു ഈ നിഷേധികള്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ളത്.

(11) അതെന്തുകൊണ്ടെന്നാല്‍ വിശ്വാസം കൈക്കൊണ്ടവരുടെ രക്ഷകനും സഹായിയും അല്ലാഹുവാകുന്നു. നിഷേധികള്‍ക്കോ, രക്ഷകനും സഹായിയുമായി ആരുമില്ല.

(12) പ്രവാചകരേ, താങ്കളെ പുറത്താക്കിയ സ്വന്തം പട്ടണത്തെക്കാള്‍ വളരെയേറെ പ്രബലങ്ങളായിരുന്ന എത്രയെത്ര പട്ടണങ്ങളാണ് കഴിഞ്ഞുപോയിട്ടുള്ളത്! നാം അവരെ നശിപ്പിച്ചുകളഞ്ഞു. അവരെ തുണക്കാനാരുമുണ്ടായില്ല.

10- ഈ വാക്യത്തിന് രണ്ട് ആശയങ്ങളുണ്ട്. ഒന്ന്, ആ നിഷേധികള്‍ അനുഭവിച്ച അതേ നാശംതന്നെയാണ് മുഹമ്മദ് നബിയുടെ പ്രബോധനം സ്വീകരിക്കാത്ത ഈ നിഷേധികള്‍ക്കും വിധിക്കപ്പെട്ടിരിക്കുന്നത്. രണ്ട്, അവരുടെ നാശം ഈ ലോകത്തെ പീഡനംകൊണ്ട് അവസാനിക്കുന്നില്ല; ഇതേ നാശം പരലോകത്തിലും അവര്‍ക്ക് വിധിക്കപ്പെട്ടിരിക്കുന്നു.

11- ഉഹുദ് യുദ്ധവേളയില്‍ നബി പരിക്കേറ്റ് ചില സ്വഹാബികളോടൊപ്പം ഒരു പാറപ്പുറത്ത് വിശ്രമിക്കുമ്പോള്‍ അബൂസുഫ്‌യാന്‍ ഇപ്രകാരം മുദ്രാവാക്യം മുഴക്കുന്നതായി കേട്ടു: ഞങ്ങള്‍ക്ക് ഉസ്സാദേവിയുണ്ട്. നിങ്ങള്‍ക്ക് ഉസ്സയില്ല. ഇതിന് മറുപടിയായി ഇപ്രകാരം മുദ്രാവാക്യം മുഴക്കാന്‍ നബി സ്വഹാബികേളോട് കല്‍പിച്ചു: അല്ലാഹു ഞങ്ങളുടെ രക്ഷകനാണ്. നിങ്ങള്‍ക്ക് രക്ഷകനേയില്ല. ഈ സൂക്തത്തില്‍നിന്ന് രൂപംകൊണ്ടതാണ് ഈ മുദ്രാവാക്യം.

12- മക്ക വിട്ടുപോകുന്നതില്‍ പ്രവാചകന് വലിയ ദുഃഖമുണ്ടായിരുന്നു. ദേശത്യാഗത്തിന് നിര്‍ബന്ധിതനായപ്പോള്‍ അദ്ദേഹം മക്കയില്‍നിന്ന് പുറത്തുകടന്നശേഷം തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞു: ”ഓ, മക്കാ! ഈ ലോകത്ത് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട പട്ടണമാണ് നീ. ഞാന്‍ മറ്റാരെക്കാളും നിന്നെ സ്‌നേഹിക്കുന്നു. വിഗ്രഹാരാധകര്‍ എന്നെ പുറന്തള്ളിയിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും നിന്നെ വിട്ടുപോകുമായിരുന്നില്ല.” ഇതേക്കുറിച്ച് ഖുര്‍ആന്‍ പറയുകയാണ്: താങ്കളെ പുറന്തള്ളി എന്നത് തങ്ങളുടെ ഒരു വന്‍വിജയമായിട്ടാണ് അവര്‍ കരുതുന്നത്. യഥാര്‍ഥത്തില്‍, സ്വന്തം നാശത്തെ വിളിച്ചുവരുത്തുകയാണ് അവര്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. ഇത് ഹിജ്‌റയോടു ചേര്‍ന്ന് അവതരിച്ചതാണെന്ന് സൂക്തത്തിന്റെ ശൈലി വ്യക്തമാക്കുന്നുണ്ട്.

അവര്‍ സഞ്ചരിച്ചിട്ടില്ലേ? = أَفَلَمْ يَسِيرُوا
ഭൂമിയില്‍ = فِي الْأَرْضِ
എന്നിട്ട് നോക്കുകയും ചെയ്തിട്ടില്ലേ? = فَيَنظُرُوا
എങ്ങനെ = كَيْفَ
ആയിരുന്നു = كَانَ
പര്യവസാനം = عَاقِبَةُ
തങ്ങള്‍ക്ക് മുമ്പുള്ളവരുടെ = الَّذِينَ مِن قَبْلِهِمْۚ
അല്ലാഹു നശിപ്പിച്ചു = دَمَّرَ اللَّهُ
അവരെ = عَلَيْهِمْۖ
ഈ സത്യനിഷേധികള്‍ക്കുമുണ്ട് = وَلِلْكَافِرِينَ
അതിനു തുല്യമായവ (തുല്യമായ ശിക്ഷകള്‍) = أَمْثَالُهَا
അത് = ذَٰلِكَ
നിശ്ചയമായും അല്ലാഹുവായതു കൊണ്ടാണ് = بِأَنَّ اللَّهَ
രക്ഷകന്‍ = مَوْلَى
വിശ്വസിച്ചവരുടെ = الَّذِينَ آمَنُوا
നിശ്ചയം നിഷേധിച്ചവര്‍ = وَأَنَّ الْكَافِرِينَ
ഒരു രക്ഷകനും ഇല്ല; രക്ഷകനേയില്ല = لَا مَوْلَىٰ
അവര്‍ക്ക് = لَهُمْ
തീര്‍ച്ചയായും അല്ലാഹു = إِنَّ اللَّهَ
അവന്‍ പ്രവേശിപ്പിക്കും = يُدْخِلُ
വിശ്വസിച്ചവരെ = الَّذِينَ آمَنُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു = وَعَمِلُوا
സല്‍കര്‍മങ്ങള്‍ = الصَّالِحَاتِ
സ്വര്‍ഗീയാരാമങ്ങളില്‍ = جَنَّاتٍ
ഒഴുകുന്നു = تَجْرِي
അവയുടെ താഴ്ഭാഗത്തുകൂടെ = مِن تَحْتِهَا
ആറുകള്‍, നദികള്‍ = الْأَنْهَارُۖ
നിഷേധിച്ചവര്‍ = وَالَّذِينَ كَفَرُوا
അവര്‍ സുഖിക്കുന്നു = يَتَمَتَّعُونَ
അവര്‍ തിന്നുന്നു = وَيَأْكُلُونَ
തിന്നുന്നതുപോലെ = كَمَا تَأْكُلُ
നാല്‍ക്കാലികള്‍ = الْأَنْعَامُ
നരകമാണ് = وَالنَّارُ
വാസസ്ഥലം = مَثْوًى
അവര്‍ക്കുള്ള = لَّهُمْ

Add comment

Your email address will not be published. Required fields are marked *