മുഹമ്മദ് – സൂക്തങ്ങള്‍:24-26

أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ﴿٢٤﴾ إِنَّ ٱلَّذِينَ ٱرْتَدُّوا۟ عَلَىٰٓ أَدْبَٰرِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ۙ ٱلشَّيْطَٰنُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ﴿٢٥﴾ ذَٰلِكَ بِأَنَّهُمْ قَالُوا۟ لِلَّذِينَ كَرِهُوا۟ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلْأَمْرِ ۖ وَٱللَّهُ يَعْلَمُ إِسْرَارَهُمْ﴿٢٦﴾


(24) ഇക്കൂട്ടര്‍ ഖുര്‍ആനിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അതോ, അവരുടെ മനസ്സുകള്‍ക്ക് പൂട്ടുകളിട്ടിരിക്കുകയാണോ?

(25) സത്യം വ്യക്തമായി ഗ്രഹിച്ചശേഷം അതില്‍നിന്ന് പിന്തിരിഞ്ഞുപോകുന്നവക്ക്, ആ നിലപാട് ഹിതകരമാക്കിക്കൊടുത്തത് സത്യത്തില്‍ ചെകുത്താ നാകുന്നു. അവന്‍ അവര്‍ക്കായി പൊള്ളയായ പ്രതീക്ഷകള്‍ നിരത്തുകയും ചെയ്തിരിക്കുന്നു.

(26) ഇതുകൊണ്ടാണ് അവര്‍, അല്ലാഹു അവതരിപ്പിച്ച ദീനിനെ വെറുത്തവരോട്, ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം എന്നു പറഞ്ഞുകളഞ്ഞത്. അല്ലാഹു അവരുടെ രഹസ്യഭാഷണങ്ങള്‍ നന്നായറിയുന്നുണ്ട്.

24- ഒന്നുകില്‍ ഇക്കൂട്ടര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിച്ചു മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും ഖുര്‍ആനിലെ അധ്യാപനങ്ങളും അര്‍ഥവും താല്‍പര്യങ്ങളും അവരുടെ തലയില്‍ കയറുന്നില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. ”അവരുടെ ഹൃദയങ്ങള്‍ പൂട്ടിടപ്പെട്ടിരിക്കുന്നു” എന്നു പറയുന്നേടത്തെല്ലാം അതിന്റെ താല്‍പര്യം, അവരുടെ ഹൃദയങ്ങളില്‍ സത്യത്തെ നിരസിക്കുന്ന ഇത്തരം ഹൃദയങ്ങള്‍ക്ക് സവിശേഷമായിട്ടുള്ള താഴുകള്‍ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ്.

26- വിശ്വാസം അവകാശപ്പെടുകയും മുസ്‌ലിം സമൂഹത്തില്‍ ഉള്‍ച്ചേരുകയും ചെയ്യുന്നതോടൊപ്പംതന്നെ അവര്‍ ഉള്ളിന്റെയുള്ളില്‍ ഇസ്‌ലാമിന്റെ ശത്രുക്കളോട് സമരസപ്പെടുകയും ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ പിന്തുണക്കുമെന്ന് അവര്‍ക്ക് വാക്കുകൊടുക്കുകയും ചെയ്യുന്നു.

അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? = أَفَلَا يَتَدَبَّرُونَ
ഖുര്‍ആനിനെ = الْقُرْآنَ
അതല്ല(അവരുടെ) ഹൃദയങ്ങള്‍ക്കുമീതെയുണ്ടോ = أَمْ عَلَىٰ قُلُوبٍ
അവയുടെ പൂട്ടുകള്‍ = أَقْفَالُهَا
നിശ്ചയം, യാതൊരുവര്‍ = إِنَّ الَّذِينَ
അവര്‍ തിരിച്ചുപോയി = ارْتَدُّوا
അവരുടെ പിന്നിലേക്ക് = عَلَىٰ أَدْبَارِهِم
ശേഷം = مِّن بَعْدِ
വ്യക്തമായതിന് = مَا تَبَيَّنَ
അവര്‍ക്ക് = لَهُمُ
നേര്‍വഴി = الْهُدَىۙ
പിശാച് = الشَّيْطَانُ
ചേതോഹരമാക്കിത്തോന്നിച്ചു = سَوَّلَ
അവര്‍ക്ക് = لَهُمْ
അവന്‍(വ്യാമോഹം) ദീര്‍ഘിപ്പിച്ചു = وَأَمْلَىٰ
അവര്‍ക്ക് = لَهُمْ
അത് = ذَٰلِكَ
നിശ്ചയം അവര്‍ = بِأَنَّهُمْ
അവര്‍ പറഞ്ഞു(പറഞ്ഞതിനാലാണ്) = قَالُوا
വെറുത്തവരോട് = لِلَّذِينَ كَرِهُوا
അല്ലാഹു അവതരിപ്പിച്ചതിനെ = مَا نَزَّلَ اللَّهُ
ഞങ്ങള്‍ നിങ്ങളെ അനുസരിച്ചു കൊള്ളാം (എന്ന്) = سَنُطِيعُكُمْ
ചില കാര്യങ്ങളില്‍ = فِي بَعْضِ الْأَمْرِۖ
അല്ലാഹു അറിയുന്നു = وَاللَّهُ يَعْلَمُ
അവര്‍ രഹസ്യമാക്കിവെക്കുന്നത് = إِسْرَارَهُمْ

Add comment

Your email address will not be published. Required fields are marked *