മുഹമ്മദ് – സൂക്തങ്ങള്‍:29-31

أَمْ حَسِبَ الَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ اللَّهُ أَضْغَانَهُمْ ﴿٢٩﴾ وَلَوْ نَشَاءُ لَأَرَيْنَاكَهُمْ فَلَعَرَفْتَهُم بِسِيمَاهُمْۚ وَلَتَعْرِفَنَّهُمْ فِي لَحْنِ الْقَوْلِۚ وَاللَّهُ يَعْلَمُ أَعْمَالَكُمْ ﴿٣٠﴾ وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ ﴿٣١﴾


(29) മനസ്സില്‍ രോഗമുള്ളവര്‍, അല്ലാഹു അവരുടെ ഉള്ളിലെ പക വെളിപ്പെടുത്തുകയില്ലെന്ന് കരുതുന്നുവോ?

(30) നമുക്ക് വേണമെങ്കില്‍, താങ്കള്‍ക്കവരെ കാണിച്ചുതരാവുന്നതെയുള്ളൂ. അപ്പോള്‍ താങ്കള്‍ക്കവരെ മുഖലക്ഷണങ്ങളിലൂടെ തിരിച്ചറിയാം. എന്നാല്‍ അവരുടെ സംസാരരീതിയില്‍നിന്ന് തന്നെ താങ്കളവരെ തിരിച്ചറിയുന്നതാകുന്നു. നിങ്ങളുടെ കര്‍മങ്ങളൊക്കെയും അല്ലാഹു അറിയുന്നുണ്ട്.

(31) നിങ്ങളുടെ അവസ്ഥകള്‍ പരിശോധിക്കുന്നതിനും നിങ്ങളില്‍ സ്ഥൈര്യമുള്ളവരും മുജാഹിദുകളും ആരെന്നു കണ്ടറിയുന്നതിനും വേണ്ടി നാം നിങ്ങളെതീര്‍ച്ചയായും പരീക്ഷിക്കുന്നതാകുന്നു.

അതല്ല, വിചാരിച്ചുവോ? = أَمْ حَسِبَ
യാതൊരുവര്‍ = الَّذِينَ
അവരുടെ ഹൃദയങ്ങളിലുണ്ട് = فِي قُلُوبِهِم
ദീനം = مَّرَضٌ
വെളിക്ക് കൊണ്ടുവരില്ലെന്ന് = أَن لَّن يُخْرِجَ
അല്ലാഹു = اللَّهُ
അവരുടെ പക = أَضْغَانَهُمْ
നാം ഇഛിക്കുന്നുവെങ്കില്‍ = وَلَوْ نَشَاءُ
നിനക്ക് നാം അവരെ കാണിച്ചു തരുമായിരുന്നു = لَأَرَيْنَاكَهُمْ
അപ്പോള്‍ നീ അവരെ തിരിച്ചറിയും = فَلَعَرَفْتَهُم
അവരുടെ അടയാളം കൊണ്ട് = بِسِيمَاهُمْۚ
നിശ്ചയം, നീ അവരെ തിരിച്ചറിയുകതന്നെ ചെയ്യും = وَلَتَعْرِفَنَّهُمْ
അവരുടെ സംസാരശൈലിയില്‍ നിന്ന് = فِي لَحْنِ الْقَوْلِۚ
അല്ലാഹു അറിയുന്നു = وَاللَّهُ يَعْلَمُ
നിങ്ങളുടെ കര്‍മങ്ങള്‍ = أَعْمَالَكُمْ
നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും = وَلَنَبْلُوَنَّكُمْ
നാം വേര്‍തിരിച്ചറിയുന്നതുവരെ = حَتَّىٰ نَعْلَمَ
പോരാളികളെ = الْمُجَاهِدِينَ
നിങ്ങളിലെ = مِنكُمْ
ക്ഷമപാലിക്കുന്നവരെയും = وَالصَّابِرِينَ
നാം പരിശോധിച്ചുനോക്കുന്നതുവരെയും = وَنَبْلُوَ
നിങ്ങളുടെ വൃത്താന്തങ്ങള്‍ = أَخْبَارَكُمْ

Add comment

Your email address will not be published. Required fields are marked *