മുഹമ്മദ് – സൂക്തങ്ങള്‍:36-37

إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌۭ وَلَهْوٌۭ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ﴿٣٦﴾ إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَٰنَكُمْ﴿٣٧﴾


(36) ഈ ഐഹികജീവിതം ഒരു കളിതമാശയാകുന്നു. നിങ്ങള്‍ സത്യവിശ്വാസികളാവുകയും ദൈവഭക്തിയോടെ ചരിക്കുകയുമാണെങ്കില്‍ നിങ്ങളര്‍ഹിക്കുന്ന പ്രതിഫലം അവന്‍ തരും. അവന്‍ നിങ്ങളുടെ മുതലുകള്‍ ചോദിക്കുന്നില്ല.

(37) അവന്‍ നിങ്ങളോട് ധനം ചോദിക്കുകയും ഉള്ളതെല്ലാം വേണമെന്ന് നിര്‍ബന്ധിക്കുകയുമാണെങ്കില്‍ നിങ്ങള്‍ പിശുക്ക് കാണിക്കുമായിരുന്നു. അങ്ങനെ അവന്‍ നിങ്ങളുടെ മനോദാഷ്ട്യങ്ങള്‍ വെളിക്കുകൊണ്ടുവരികയും ചെയ്യും.

36- ഈ ഐഹികജീവിതം ഒരു കളിതമാശയാകുന്നു എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമിതാണ്: പരലോകത്തെ അപേക്ഷിച്ച് ഐഹികജീവിതം ഏതാനുംനാളത്തെ ഉല്ലാസത്തില്‍ കവിഞ്ഞ് ഒന്നുമല്ല. ഇവിടത്തെ വിജയപരാജയങ്ങളൊന്നും പ്രാധാന്യമുള്ള യാഥാര്‍ഥ്യമോ നേട്ടമോ അല്ല. യഥാര്‍ഥ ജീവിതം പരലോകത്താകുന്നു. അവിടെ വിജയിക്കുന്നതിനുവേണ്ടിയാണ് മനുഷ്യന്‍ ചിന്തിക്കേണ്ടതും പ്രയത്‌നിക്കേണ്ടതും (കൂടുതല്‍ വിശദീകരണത്തിന് സൂറ അല്‍അന്‍കബൂത്ത്: 64-ആം സൂക്തത്തിന്റെ വ്യാഖ്യാനം ശ്രദ്ധിക്കുക). അവന്‍ നിങ്ങളുടെ മുതലുകള്‍ ചോദിക്കുന്നില്ല എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്: എല്ലാ കാര്യത്തിലും അവന്‍ സ്വയംപര്യാപ്തനാണ്. തനിക്കുവേണ്ടി മനുഷ്യരില്‍നിന്ന് വല്ലതും കിട്ടേണ്ട ഒരാവശ്യവും അല്ലാഹുവിനില്ല. തന്റെ മാര്‍ഗത്തില്‍ ചെലവഴിക്കണമെന്ന് അവന്‍ മനുഷ്യനോട് പറയുന്നത്, അവന്നുവേണ്ടിയല്ല, മനുഷ്യരുടെ നന്മക്കുവേണ്ടിയാണ്.

37- നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ പ്രകടമാകും വിധമുള്ള പരീക്ഷണങ്ങളില്‍ അവന്‍ നിങ്ങളെ അകപ്പെടുത്തുന്നില്ല എന്നര്‍ഥം.

നിശ്ചയം, ഐഹിക ജീവിതം = إِنَّمَا الْحَيَاةُ الدُّنْيَا
കളി മാത്രമാണ് = لَعِبٌ
വിനോദവും = وَلَهْوٌۚ
നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുകയാണെങ്കില്‍ = وَإِن تُؤْمِنُوا
നിങ്ങള്‍ ഭക്തിയുള്ളവരാവുകയും (ആണെങ്കില്‍) = وَتَتَّقُوا
അവന്‍ നിങ്ങള്‍ക്കു നല്‍കും = يُؤْتِكُمْ
നിങ്ങളുടെ പ്രതിഫലങ്ങള്‍ = أُجُورَكُمْ
അവന്‍ നിങ്ങളോട് ചോദിക്കുന്നില്ല = وَلَا يَسْأَلْكُمْ
നിങ്ങളുടെ സ്വത്തുക്കള്‍ = أَمْوَالَكُمْ
നിങ്ങളോട് അവനത് ആവശ്യപ്പെടുകയാണെങ്കില്‍ = إِن يَسْأَلْكُمُوهَا
അങ്ങനെ നിങ്ങളെ പ്രയാസപ്പെടുത്തുകയും (ആണെങ്കില്‍) = فَيُحْفِكُمْ
നിങ്ങള്‍ പിശുക്ക് കാണിക്കുമായിരുന്നു = تَبْخَلُوا
അവന്‍ പുറത്ത് കൊണ്ടുവരികയും ചെയ്യും = وَيُخْرِجْ
നിങ്ങളുടെ അകപ്പക = أَضْغَانَكُمْ

Add comment

Your email address will not be published. Required fields are marked *