മുഹമ്മദ് – സൂക്തങ്ങള്‍:38

هَٰٓأَنتُمْ هَٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَٰلَكُم﴿٣٨﴾


(38) സന്മാര്‍ഗം വ്യക്തമായി മനസ്സിലാക്കിക്കഴിഞ്ഞ ശേഷം സത്യത്തെ നിഷേധിക്കുകയും ദൈവമാര്‍ഗം തടയുകയും ദൈവദൂതനോട് വിരോധം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ വാസ്തവത്തില്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുന്നില്ല. മറിച്ച്, അവരുടെ കര്‍മങ്ങളഖിലം അല്ലാഹു തകര്‍ത്തുകളയുന്നു.

38- ഈ വാക്യത്തിന് രണ്ട് ആശയങ്ങളുണ്ട്: ഒന്ന്, അവര്‍ നല്ലതെന്ന് കരുതി ചെയ്തിരുന്ന കര്‍മങ്ങളെയെല്ലാം അല്ലാഹു പാഴ്‌വേലയാക്കും. പരലോകത്തില്‍ അതിന് അവര്‍ക്ക് ഒരു പ്രതിഫലവും നേടാന്‍ കഴിയുകയില്ല. രണ്ട്, അല്ലാഹുവിന്റെയും റസൂലിന്റെയും ദീനിന്റെ വഴി തടയാന്‍ അവര്‍ അവലംബിക്കുന്ന ഏതു സൂത്രവും നിഷ്ഫലമായിപ്പോകും.

അല്ലയോ നിങ്ങള്‍ = هَا أَنتُمْ
ഇക്കൂട്ടര്‍ (കൂട്ടരേ) = هَٰؤُلَاءِ
നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു = تُدْعَوْنَ
നിങ്ങള്‍ ചെലവഴിക്കുന്നതിന് = لِتُنفِقُوا
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ = فِي سَبِيلِ اللَّهِ
അപ്പോള്‍ നിങ്ങളിലുണ്ട് = فَمِنكُم
പിശുക്കു കാണിക്കുന്നവന്‍ = مَّن يَبْخَلُۖ
ആര്‍ പിശുക്കു കാണിക്കുന്നുവോ = وَمَن يَبْخَلْ
അവന്‍ പിശുക്കുകാണിക്കുന്നു = فَإِنَّمَا يَبْخَلُ
തനിക്കെതിരെ തന്നെ = عَن نَّفْسِهِۚ
അല്ലാഹു അന്യാശ്രയം ആവശ്യമില്ലാത്തവനാണ് = وَاللَّهُ الْغَنِيُّ
നിങ്ങള്‍(അവന്റെ) ആശ്രിതരുമാണ് = وَأَنتُمُ الْفُقَرَاءُۚ
നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ = وَإِن تَتَوَلَّوْا
അവന്‍ പകരം കൊണ്ടുവരും = يَسْتَبْدِلْ
ഒരു ജനതയെ = قَوْمًا
നിങ്ങളല്ലാത്ത = غَيْرَكُمْ
പിന്നെ = ثُمَّ
അവരാവുകയില്ല = لَا يَكُونُوا
നിങ്ങളെപ്പോലെ = أَمْثَالَكُم

Add comment

Your email address will not be published. Required fields are marked *