മുഅ്മിനൂൻ – സൂക്തങ്ങള്‍: 21 – 22

وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَٰفِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ﴿٢١﴾ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ ﴿٢٢﴾


(21) നിശ്ചയം, നാല്‍ക്കാലികളിലും നിങ്ങള്‍ക്കൊരു പാഠമുണ്ട്. അവയുടെ ഉദരത്തിലുള്ളതില്‍നിന്നുള്ള ഒരു പാനീയം നാം നിങ്ങളെ കുടിപ്പിക്കുന്നു. നിങ്ങള്‍ക്കവയില്‍ വേറെയും വളരെ പ്രയോജനങ്ങളുണ്ട്. നിങ്ങള്‍ അവയെ ഭക്ഷിക്കുന്നുമുണ്ടല്ലോ.

(22) അവയിലും കപ്പലുകളിലും സവാരി ചെയ്യുന്നുമുണ്ട്.

21- ‘കന്നുകാലികളുടെ ഉദരത്തില്‍ ചാണകത്തിനും ചോരയ്ക്കുമിടക്ക് ശുദ്ധമായ പാല്‍ നിങ്ങള്‍ക്ക് സംവിധാനിച്ചിരിക്കുന്നു’ എന്ന് സൂറ അന്നഹ്ല്‍ 66-ആം സൂക്തത്തില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ സൂചിപ്പിച്ച പാല്‍തന്നെയാണ് ഇവിടെയും ഉദ്ദേശ്യം.

22- കാലികളെയും കപ്പലുകളെയും ഒന്നിച്ച് പരാമര്‍ശിച്ചതിന്റെ കാരണമിതാണ്: സവാരിക്കും ഭാരം വഹിക്കാനും അറബികള്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നത് ഒട്ടകങ്ങളെയായിരുന്നു. വളരെ പുരാതനകാലം മുതല്‍ക്കുതന്നെ ഒട്ടകങ്ങള്‍ ‘മരുക്കപ്പല്‍’ എന്ന ആലങ്കാരിക നാമം നേടിയിട്ടുണ്ടായിരുന്നു.

തീര്‍ച്ചയായും നിങ്ങള്‍ക്കുണ്ട് = وَإِنَّ لَكُمْ
കന്നുകാലികളില്‍ = فِى ٱلْأَنْعَٰمِ
ഗുണപാഠം = لَعِبْرَةً
നിങ്ങളെ നാം കുടിപ്പിക്കുന്നു = نُّسْقِيكُم
അവയുടെ വയറ്റിലുള്ളതില്‍ നിന്ന് = مِّمَّا فِى بُطُونِهَا
നിങ്ങള്‍ക്കുണ്ട് = وَلَكُمْ
അവയില്‍ = فِيهَا
പ്രയോജനങ്ങള്‍ = مَنَٰفِعُ
ധാരാളം = كَثِيرَةٌ
അവയില്‍നിന്ന് = وَمِنْهَا
നിങ്ങള്‍ ആഹരിക്കുന്നു = تَأْكُلُونَ
അവയുടെ മേലും = وَعَلَيْهَا
കപ്പലുകളിലും = وَعَلَى ٱلْفُلْكِ
നിങ്ങള്‍ വഹിക്കപ്പെടുന്നു(യാത്രചെയ്യുന്നു) = تُحْمَلُونَ

Add comment

Your email address will not be published. Required fields are marked *