മുഅ്മിനൂൻ – സൂക്തങ്ങള്‍: 23 (B)

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ﴿٢٣﴾


(23) നാം നൂഹിനെ അദ്ദേഹത്തിന്റെ ജനത്തിലേക്കയച്ചു. അദ്ദേഹം ഉല്‍ബോധിപ്പിച്ചു: ‘എന്റെ ജനമേ, അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതൊരു ദൈവമില്ല. നിങ്ങള്‍ ഭയപ്പെടുന്നില്ലേ?’

23- ഈ സൂക്തത്തിന്റെ വിശദീകരണത്തിന് അല്‍അഅ്‌റാഫ് 59-64, യൂനുസ് 71-73, ഹൂദ് 25-48, ബനീ ഇസ്‌റാഈല്‍ 3, അല്‍അമ്പിയാഅ് 76, 77 സൂക്തങ്ങള്‍ ശ്രദ്ധിക്കുക. യഥാര്‍ഥ ദൈവത്തെ വര്‍ജിച്ച് സൃഷ്ടികള്‍ക്ക് ഇബാദത്ത് ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിങ്ങള്‍ക്ക് ഭയം തോന്നുന്നില്ലേ എന്നാണ് നൂഹ് ചോദിക്കുന്നത്. നിങ്ങളുടെയും മുഴുവന്‍ പ്രപഞ്ചത്തിന്റെയും ഉടമസ്ഥനും ഭരണാധികാരിയുമായവനാരോ അവന്റെ ആധിപത്യത്തിനു കീഴില്‍ ജീവിച്ചുകൊണ്ട് ഇതരന്മാരെ ആരാധിക്കുക. അവരെ അനുസരിക്കുക അവരുടെ ദിവ്യത്വവും രക്ഷാധികാരവും അംഗീകരിക്കുക; ഇങ്ങനെയെല്ലാം ചെയ്യുന്നതിന്റെ അനന്തരഫലത്തെക്കുറിച്ച് നിങ്ങള്‍ നിര്‍ഭയരാണോ?

തീര്‍ച്ചയായും = وَلَقَدْ
നാം അയച്ചു = أَرْسَلْنَا
നൂഹിനെ = نُوحًا
തന്റെ ജനതയിലേക്ക് = إِلَىٰ قَوْمِهِۦ
അദ്ദേഹം പറഞ്ഞു = فَقَالَ
എന്റെ ജനമേ = يَٰقَوْمِ
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക = ٱعْبُدُوا۟ ٱللَّهَ
നിങ്ങള്‍ക്കില്ല = مَا لَكُم
ഒരു ദൈവവും = مِّنْ إِلَٰهٍ
അവനല്ലാതെ = غَيْرُهُۥٓ
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലേ = أَفَلَا تَتَّقُونَ

Add comment

Your email address will not be published. Required fields are marked *