മുഅ്മിനൂൻ – സൂക്തങ്ങള്‍: 37-41

إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ﴿٣٧﴾ إِنْ هُوَ إِلَّا رَجُلٌ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًۭا وَمَا نَحْنُ لَهُۥ بِمُؤْمِنِينَ﴿٣٨﴾ قَالَ رَبِّ ٱنصُرْنِى بِمَا كَذَّبُونِ﴿٣٩﴾ قَالَ عَمَّا قَلِيلٍۢ لَّيُصْبِحُنَّ نَٰدِمِينَ﴿٤٠﴾ فَأَخَذَتْهُمُ ٱلصَّيْحَةُ بِٱلْحَقِّ فَجَعَلْنَٰهُمْ غُثَآءًۭ ۚ فَبُعْدًۭا لِّلْقَوْمِ ٱلظَّٰلِمِينَ﴿٤١﴾


(37) നമ്മുടെ ഈ ഐഹിക ജീവിതമല്ലാതൊരു ജീവിതമേയില്ല. ഇവിടെ നാം മരിക്കുന്നു; ജീവിക്കുന്നു. ഇനിയൊരിക്കലും നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാനൊന്നും പോകുന്നില്ല.

(38) ഈ മനുഷ്യന്‍ അല്ലാഹുവിന്റെ പേരില്‍ കേവലം കള്ളം ചമച്ചുകൊണ്ടിരിക്കുകയാകുന്നു. നാം ഇയാളില്‍ വിശ്വസിക്കാന്‍ പോകുന്നില്ല.’

(39) ദൈവദൂതന്‍ പ്രാര്‍ത്ഥിച്ചു: ‘നാഥാ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞതിനാല്‍, ഇനി നീതന്നെ എനിക്കു സഹായമരുളേണമേ!’

(40) മറുപടിയായി അവന്‍ അറിയിച്ചു: ‘ഇക്കൂട്ടര്‍ സ്വന്തം ചെയ്തികളില്‍ ഖേദിക്കുന്ന സന്ദര്‍ഭം ആസന്നമായിരിക്കുന്നു.’

(41) ഒടുവില്‍ തികച്ചും സത്യമായി, ഒരു ഘോര ഗര്‍ജനം അവരെ ബാധിച്ചു. അങ്ങനെ നാമവരെ ചവറുകളാക്കി എറിഞ്ഞുകളഞ്ഞു. ധിക്കാരികളായ ജനത്തിന് നാശം!

38- ഇക്കൂട്ടരും ദൈവാസ്തിത്വം നിഷേധിച്ചിരുന്നില്ലെന്നും ബഹുദൈവത്വമായിരുന്നു ഇവരുടെയും മാര്‍ഗഭ്രംശമെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ മറ്റു സ്ഥലങ്ങളിലും ഈ ജനതയുടെ ഇതേ പാപം വിവരിക്കപ്പെട്ടിട്ടുണ്ട്. അല്‍അഅ്‌റാഫ് 70, ഹൂദ് 53-54, ഹാമീം അസ്സജദ 14, അല്‍അഹ്ഖാഫ് 21, 22 എന്നീ സൂക്തങ്ങള്‍ ശ്രദ്ധിക്കുക.

41- ആയത്തില്‍ ഉപയോഗിച്ചിട്ടുള്ള ‘ഗുസാഅന്‍’ എന്നതിന്റെ അര്‍ഥം ഒഴുക്കിനോടൊപ്പം വരുകയും തീരങ്ങളില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്ന ചപ്പുചവറുകള്‍ എന്നാണ്.

ഇതല്ല = إِنْ هِىَ
അല്ലാതെ = إِلَّا
നമ്മുടെ ജീവിതം = حَيَاتُنَا
ഐഹികമായ = ٱلدُّنْيَا
നാം മരിക്കുന്നു = نَمُوتُ
നാം ജീവിക്കുകയും ചെയ്യുന്നു = وَنَحْيَا
നാമല്ല = وَمَا نَحْنُ
ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍ = بِمَبْعُوثِينَ
ഇവനല്ല = إِنْ هُوَ
ഒരുത്തനല്ലാതെ = إِلَّا رَجُلٌ
അവന്‍ കെട്ടിച്ചമച്ചു = ٱفْتَرَىٰ
അല്ലാഹുവിന്റെ പേരില്‍ = عَلَى ٱللَّهِ
കളവ് = كَذِبًا
നാം അല്ല = وَمَا نَحْنُ
ഇവനില്‍ = لَهُۥ
വിശ്വസിക്കുന്നവര്‍ = بِمُؤْمِنِينَ
അദ്ദേഹം പറഞ്ഞു = قَالَ
എന്റെ നാഥാ = رَبِّ
നീ എന്നെ സഹായിക്കേണമേ = ٱنصُرْنِى
അവരെന്നെ തള്ളിപ്പറയുന്നതിനാല്‍ = بِمَا كَذَّبُونِ
(അല്ലാഹു) പറഞ്ഞു = قَالَ
അല്‍പ സമയത്തിനുള്ളില്‍ = عَمَّا قَلِيلٍ
അവരായിത്തീരും = لَّيُصْبِحُنَّ
ഖേദിക്കുന്നവര്‍ = نَٰدِمِينَ
അനന്തരം അവരെ പിടികൂടി = فَأَخَذَتْهُمُ
ഘോരഗര്‍ജനം = ٱلصَّيْحَةُ
സത്യമായി = بِٱلْحَقِّ
അങ്ങനെ നാം അവരെ ആക്കി = فَجَعَلْنَٰهُمْ
ചവറ് = غُثَآءً
അതിനാല്‍ നാശം = فَبُعْدًا
ജനതക്ക് = لِّلْقَوْمِ
അക്രമകാരികളായ = ٱلظَّٰلِمِينَ

Add comment

Your email address will not be published. Required fields are marked *