മുഅ്മിനൂൻ – സൂക്തങ്ങള്‍: 45-46

ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَٰرُونَ بِـَٔايَٰتِنَا وَسُلْطَٰنٍۢ مُّبِينٍ﴿٤٥﴾ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا عَالِينَ﴿٤٦﴾


(45) പിന്നീട് നാം മൂസായേയും സഹോദരന്‍ ഹാറൂനേയും നമ്മുടെ ദൃഷ്ടാന്തങ്ങളോടും തെളിഞ്ഞ പ്രമാണങ്ങളോടും കൂടി അയച്ചു.

(46) അവര്‍ ഫിര്‍ഔന്റെയും അവന്റെ പ്രമാണിമാരുടെയും അടുക്കല്‍ ചെന്നു. അപ്പോള്‍ ഫിര്‍ഔനും പ്രമാണിമാരും അഹങ്കരിച്ചു. അവര്‍ ഒരു വന്‍കിട സമൂഹമായിരുന്നു.

45- ദൃഷ്ടാന്തങ്ങള്‍ക്കു ശേഷം ‘തെളിഞ്ഞ പ്രമാണങ്ങള്‍’ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യമിതാണ്: ഈ ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കുന്നതുതന്നെ, അദ്ദേഹം അല്ലാഹുവിനാല്‍ നിയുക്തനായ പ്രവാചകനാണെന്ന് വ്യക്തമാക്കുന്ന പ്രമാണമാകുന്നു. അല്ലെങ്കില്‍ ദൃഷ്ടാന്തങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വടിക്കു പുറമെ ഈജിപ്തില്‍ അവതരിപ്പിക്കപ്പെട്ട മറ്റെല്ലാ ദൃഷ്ടാന്തങ്ങളുമാണ്; ‘തെളിഞ്ഞ പ്രമാണങ്ങള്‍’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വടിയെയാണ്. എന്തുകൊണ്ടെന്നാല്‍, അതുകൊണ്ടുള്ള ദിവ്യാദ്ഭുത പ്രകടനത്തോടെ, ഈ സഹോദരന്മാര്‍ രണ്ടും ദൈവത്താല്‍ അനുശാസിക്കപ്പെട്ടവരാണെന്ന കാര്യം സ്പഷ്ടമായിത്തീരുന്നു. (കൂടുതല്‍ വിശദീകരണത്തിന് അസ്സുഖ്‌റുഫ് 48, 50 സൂക്തങ്ങളുടെ വിശദീകരണം ശ്രദ്ധിക്കുക.)

46- ഇവിടെ ‘വകാനൂ കൗമന്‍ ആലീന്‍’ എന്നതിന് രണ്ടു വിവക്ഷകളുണ്ട്. ഒന്ന്: അതിഭയങ്കരന്മാരും അഹങ്കാരികളും അക്രമകാരികളുമായിരുന്നു അവര്‍. രണ്ട്: അവര്‍ വളരെ ഉയര്‍ന്ന ഹര്‍മ്യങ്ങളുണ്ടാക്കുന്നവരും വിപുലമായ ശക്തികളും സമ്പത്തുമുള്ളവരുമായിരുന്നു.

പിന്നെ = ثُمَّ
നാം അയച്ചു = أَرْسَلْنَا
മൂസയെ = مُوسَىٰ
അദ്ദേഹത്തിന്റെ സഹോദരനെയും = وَأَخَاهُ
ഹാറൂനെ = هَٰرُونَ
നമ്മുടെ തെളിവുകളുമായി = بِـَٔايَٰتِنَا
പ്രമാണവും = وَسُلْطَٰنٍ
വ്യക്തമായ = مُّبِينٍ
ഫിര്‍ഔന്റെ അടുത്തേക്ക് = إِلَىٰ فِرْعَوْنَ
അവന്റെ പ്രമാണിമാരുടെയും = وَمَلَإِي۟هِۦ
അപ്പോള്‍ അവര്‍ അഹങ്കരിച്ചു = فَٱسْتَكْبَرُوا۟
അവരായിരുന്നു = وَكَانُوا۟
ഒരു ജനത = قَوْمًا
ഔന്നത്യം നടിക്കുന്ന = عَالِينَ

Add comment

Your email address will not be published. Required fields are marked *