മുഅ്മിനൂൻ – സൂക്തങ്ങള്‍: 81-87

بَلْ قَالُوا۟ مِثْلَ مَا قَالَ ٱلْأَوَّلُونَ﴿٨١﴾ قَالُوٓا۟ أَءِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ﴿٨٢﴾ لَقَدْ وُعِدْنَا نَحْنُ وَءَابَآؤُنَا هَٰذَا مِن قَبْلُ إِنْ هَٰذَآ إِلَّآ أَسَٰطِيرُ ٱلْأَوَّلِينَ﴿٨٣﴾ قُل لِّمَنِ ٱلْأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ﴿٨٤﴾ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ﴿٨٥﴾ قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ﴿٨٦﴾ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ﴿٨٧﴾

(81) പക്ഷെ, ഈ ജനം അവരുടെ മുന്‍ഗാമികള്‍ പറഞ്ഞതുതന്നെ പറയുന്നു.

(82) ഇവര്‍ ചോദിക്കുന്നു: ‘ഞങ്ങള്‍ മരിച്ച് മണ്ണും എല്ലിന്‍കൂടുമായിക്കഴിഞ്ഞാല്‍ പിന്നെയും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?

(83) ഈ വാഗ്ദാനം ഏറെ കേട്ടിട്ടുള്ളതാണ്. പണ്ട് ഞങ്ങളുടെ പൂര്‍വപിതാക്കളും കേട്ടുപോന്നിട്ടുണ്ട്. ഇതൊക്കെയും കെട്ടുകഥകള്‍ മാത്രമാകുന്നു.’

(84) അവരോട് പറയുക: ‘ഈ ഭൂമിയും അതിലുള്ളതൊക്കെയും ആരുടേതാണെന്ന് നിങ്ങള്‍ക്കറിയുമെങ്കില്‍ പറയുവിന്‍.’

(85) തീര്‍ച്ചയായും അവര്‍ പറയും, ‘അല്ലാഹുവിന്റേതാണെന്ന്.’ ചോദിക്കുക: ‘പിന്നെ എന്തുകൊണ്ട് നിങ്ങള്‍ ബോധവാന്മാരാകുന്നില്ല?’

(86) ഇനിയും ചോദിക്കുക: ‘സപ്തവാനങ്ങളുടെയും മഹാ സിംഹാസനത്തിന്റെയും നാഥനാരാണ്?’

(87) തീര്‍ച്ചയായും അവര്‍ പറയും: ‘അല്ലാഹു എന്ന്.’ ‘എങ്കില്‍ നിങ്ങള്‍ ഭയപ്പെടാത്തതെന്തെന്ന് അവരോട് ചോദിക്കുക?’

83- പരലോകം അസംഭവ്യമാണെന്ന അവരുടെ ഈ വാദത്തില്‍ പരലോക നിഷേധം മാത്രമല്ല അടങ്ങിയിട്ടുള്ളത്; അല്ലാഹുവിന്റെ ശക്തിയുടെയും യുക്തിയുടെയും നിഷേധം കൂടി അടങ്ങിയിട്ടുണ്ട്.

85- അവനെക്കൂടാതെ ആരാധനയ്ക്കര്‍ഹരായി മറ്റാരുമില്ലെന്നും ഭൂമിയിലെ ഈ നിവാസികളെ രണ്ടാമതൊരിക്കല്‍കൂടി സൃഷ്ടിക്കുക അവന് പ്രയാസമുള്ള കാര്യമല്ലെന്നും ഇനിയും അവര്‍ക്ക് ബോധം വരാത്തതെന്തുകൊണ്ട് എന്നര്‍ഥം. ആയത്തിലുള്ള ‘ലില്ലാഹി’ എന്ന പദത്തിന്റെ ഉദ്ദേശ്യം ഈ സംഗതികളെല്ലാം അല്ലാഹുവിനുള്ളതാകുന്നു എന്നത്രേ. എന്നിട്ടും അവനെ ധിക്കരിക്കുകയും മറ്റുള്ളവരുടെ അടിമത്തം അംഗീകരിക്കുകയും ചെയ്യുന്നതില്‍ നിങ്ങള്‍ ഭയപ്പെടാത്തതെന്തുകൊണ്ട്? ആകാശഭൂമികളുടെ പരിപാലകന്‍ എപ്പോഴെങ്കിലും നമ്മോട് കണക്കുചോദിച്ചാല്‍ നാം എന്തുത്തരം നല്‍കും എന്ന് എന്തുകൊണ്ട് നിങ്ങള്‍ ഭയപ്പെടുന്നില്ല?

എന്നാല്‍ = بَلْ
അവര്‍ പറഞ്ഞു = قَالُوا
പോലെ = مِثْلَ
പറഞ്ഞത് = مَا قَالَ
മുന്‍ഗാമികള്‍ = الْأَوَّلُونَ
അവര്‍ പറഞ്ഞു = قَالُوا
ഞങ്ങള്‍ മരിച്ചാല്‍ = أَإِذَا مِتْنَا
ഞങ്ങളാവുകയും ചെയ്താല്‍ = وَكُنَّا
മണ്ണ് = تُرَابًا
അസ്ഥികളും = وَعِظَامًا
തീര്‍ച്ചയായും ഞങ്ങളാവുകയോ = أَإِنَّا
ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍ = لَمَبْعُوثُونَ
ഞങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു = لَقَدْ وُعِدْنَا نَحْنُ
ഞങ്ങളുടെ പിതാക്കളോടും = وَآبَاؤُنَا
ഇത് = هَٰذَا
മുമ്പ് = مِن قَبْلُ
ഇതല്ല = إِنْ هَٰذَا
കെട്ടുകഥകളല്ലാതെ = إِلَّا أَسَاطِيرُ
മുന്‍കാലക്കാരുടെ = الْأَوَّلِينَ
നീ ചോദിക്കുക = قُل
ആരുടേതാണ് = لِّمَنِ
ഭൂമി = الْأَرْضُ
അതിലുള്ളവരും = وَمَن فِيهَا
നിങ്ങളറിയുന്നുവെങ്കില്‍ = إِن كُنتُمْ تَعْلَمُونَ
അവര്‍ പറയും = سَيَقُولُونَ
അല്ലാഹുവിന്റേതാണ് = لِلَّهِۚ
നീ ചോദിക്കൂ = قُلْ
(എന്നിട്ടും) നിങ്ങള്‍ ബോധവാന്‍മാരാകുന്നില്ലേ = أَفَلَا تَذَكَّرُونَ
നീ ചോദിക്കൂ = قُلْ
ആരാണ് = مَن
അധിപന്‍ = رَّبُّ
ആകാശങ്ങളുടെ = السَّمَاوَاتِ
ഏഴ് = السَّبْعِ
അധിപനും = وَرَبُّ
സിംഹാസനത്തിന്റെ = الْعَرْشِ
മഹത്തായ = الْعَظِيمِ
അവര്‍ പറയും = سَيَقُولُونَ
അല്ലാഹുവിനാണ് = لِلَّهِۚ
നീ ചോദിക്കൂ = قُلْ
എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ = أَفَلَا تَتَّقُونَ

Add comment

Your email address will not be published. Required fields are marked *