മുഅ്മിനൂൻ – സൂക്തങ്ങള്‍: 101 -104

فَإِذَا نُفِخَ فِى ٱلصُّورِ فَلَآ أَنسَابَ بَيْنَهُمْ يَوْمَئِذٍۢ وَلَا يَتَسَآءَلُونَ﴿١٠١﴾ فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ﴿١٠٢﴾ وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَٰلِدُونَ﴿١٠٣﴾ تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَٰلِحُونَ﴿١٠٤﴾

(101) പിന്നെ കാഹളം ഊതപ്പെടുമ്പോള്‍ മനുഷ്യര്‍ക്കിടയില്‍ ബന്ധങ്ങളുണ്ടാവില്ല.അന്യോന്യം അവര്‍ അന്വേഷിക്കുകയുമില്ല.

(102) അന്നാളില്‍ ആരുടെ തട്ട് ഭാരം തൂങ്ങിയോ അവര്‍ മാത്രമാണ് വിജയംപ്രാപിച്ചവര്‍.

(103) ആരുടെ തട്ട് ഭാരമില്ലാതാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തില്‍ തള്ളിയവരാകുന്നു. നരകത്തില്‍ നിത്യവാസികളായിരിക്കും.

(104) അവരുടെ മുഖചര്‍മങ്ങളെ തീജ്വാലകള്‍ നക്കിത്തിന്നുകൊണ്ടിരിക്കും. അവരതില്‍ പല്ലിളിച്ചവരായി കാണപ്പെടുന്നു.

101- ഇതിനര്‍ഥം പിതാവ് പിതാവല്ലാതാവുമെന്നോ പുത്രന്‍ പുത്രനല്ലാതാവുമെന്നോ അല്ല; ആ സന്ദര്‍ഭത്തില്‍ പിതാവ് പുത്രനോ പുത്രന്‍ പിതാവിനോ പ്രയോജനപ്പെടുകയില്ല എന്നത്രേ. പരസ്പരം അനുഭാവം പുലര്‍ത്തുകയോ സഹായിക്കുകയോ ചെയ്യുന്നതു പോയിട്ട്, മറ്റുള്ളവരെ അന്വേഷിക്കാന്‍ പോലും വിസ്മരിക്കുംവിധം ഓരോരുത്തരും തങ്ങളുടെ ദീനാവസ്ഥയില്‍ ബന്ധിതരായിരിക്കും. സൂറ: മആരിജ് 10-ആം സൂക്തത്തില്‍ ഇതേ ആശയം ഇവ്വിധം അവതരിപ്പിച്ചിരിക്കുന്നു: ‘ഒരാത്മമിത്രവും തന്റെ മിത്രത്തെക്കുറിച്ച് ചോദിക്കുന്നതല്ല.’ ഇതേ സൂറത്തില്‍ തന്നെ 11-13 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു: ”കുറ്റവാളിയായ മനുഷ്യന്‍ കൊതിച്ചുപോകും: തന്റെ സന്തതികളെയും സഹധര്‍മിണിയെയും സഹോദരനെയും തനിക്കഭയമേകിയിരുന്ന ഉറ്റബന്ധുക്കളെയും എന്നല്ല, ഭൂമിയിലുള്ളവരെയൊക്കെയും പ്രായശ്ചിത്തം നല്‍കിയിട്ടെങ്കിലും തനിക്ക് ഈ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞെങ്കില്‍ എന്ന്.” സൂറ അബസ 34-38 സൂക്തത്തില്‍ ഇങ്ങനെയും കാണാം: ”അന്ന് മനുഷ്യന്‍ തന്റെ സഹോദരനില്‍നിന്നും മാതാവില്‍നിന്നും പിതാവില്‍നിന്നും സഹധര്‍മിണിയില്‍നിന്നും സന്തതികളില്‍നിന്നും ഓടിയകലുന്നു. ഓരോ മനുഷ്യനും അന്ന് താനല്ലാത്ത മറ്റാരെക്കുറിച്ചും വിചാരമുണ്ടാവുകയില്ല.”

102- ആരുടെ സല്‍ക്കര്‍മങ്ങള്‍ക്ക് തൂക്കമുണ്ടോ, ആരുടെ നന്മയുടെ തട്ട് തിന്മയുടെ തട്ടിനേക്കാള്‍ കനം തൂങ്ങിയോ എന്നു സാരം.

103- സൂറയുടെ ആരംഭത്തിലും പിന്നീട് ആറാം ഖണ്ഡികയിലും അവതരിപ്പിച്ച, വിജയപരാജയങ്ങളുടെ മാനദണ്ഡമേതാണോ അതൊരിക്കല്‍കൂടി മനസ്സിലുറപ്പിക്കുക.

പിന്നെ ഊതപ്പെട്ടാല്‍ = فَإِذَا نُفِخَ
കാഹളത്തില്‍ = فِي الصُّورِ
അപ്പോള്‍ ഒരുവിധ കുടുംബ ബന്ധങ്ങളുമില്ല = فَلَا أَنسَابَ
അവര്‍ക്കിടയില്‍ = بَيْنَهُمْ
അന്നാളില്‍ = يَوْمَئِذٍ
അന്യോന്യം അവര്‍ അന്വേഷിക്കുകയുമില്ല = وَلَا يَتَسَاءَلُونَ
അതിനാല്‍ ആര് = فَمَن
ഘനമുള്ളതായി = ثَقُلَتْ
അവന്റെ തൂക്കങ്ങള്‍ = مَوَازِينُهُ
അപ്പോള്‍ അവര്‍ = فَأُولَٰئِكَ
അവര്‍ (തന്നെയാണ്) = هُمُ
വിജയികള്‍ = الْمُفْلِحُونَ
എന്നാല്‍ ആര് = وَمَنْ
ലഘുവായി = خَفَّتْ
അവന്റെ തൂക്കങ്ങള്‍ = مَوَازِينُهُ
അക്കൂട്ടരാണ് = فَأُولَٰئِكَ
നഷ്ടത്തില്‍ അകപ്പെടുത്തിയവര്‍ = الَّذِينَ خَسِرُوا
തങ്ങളെത്തന്നെ = أَنفُسَهُمْ
നരകത്തില്‍ = فِي جَهَنَّمَ
ശാശ്വതവാസികളാകുന്നു = خَالِدُونَ
കരിച്ചുകളയും = تَلْفَحُ
അവരുടെ മുഖങ്ങളെ = وُجُوهَهُمُ
നരകാഗ്നി = النَّارُ
അവര്‍ = وَهُمْ
അതില്‍ = فِيهَا
പല്ലിളിച്ചുകാട്ടുന്നവരാകുന്നു = كَالِحُونَ

Add comment

Your email address will not be published. Required fields are marked *