മുഅ്മിനൂൻ – സൂക്തങ്ങള്‍: 105 -111

أَلَمْ تَكُنْ ءَايَٰتِى تُتْلَىٰ عَلَيْكُمْ فَكُنتُم بِهَا تُكَذِّبُونَ﴿١٠٥﴾ قَالُوا۟ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًۭا ضَآلِّينَ﴿١٠٦﴾ رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَٰلِمُونَ﴿١٠٧﴾ قَالَ ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ﴿١٠٨﴾ إِنَّهُۥ كَانَ فَرِيقٌۭ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ﴿١٠٩﴾ فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ﴿١١٠﴾ إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ﴿١١١﴾

(105) എന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെട്ടപ്പോള്‍ നിഷേധിച്ചവരല്ലയോ നിങ്ങള്‍?’

(106) അവര്‍ പറയും: ‘ഞങ്ങളുടെ റബ്ബേ! നിര്‍ഭാഗ്യം ഞങ്ങളെ കീഴടക്കിക്കളഞ്ഞു. സത്യത്തില്‍ ഞങ്ങള്‍ വഴിപിഴച്ചവര്‍തന്നെയായിരുന്നു.

(107) നാഥാ! ഞങ്ങളെ ഈ നരഗത്തില്‍നിന്ന് മോചിപ്പിക്കേണമേ! പിന്നെയും ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നുവെങ്കില്‍, ഞങ്ങള്‍ ധിക്കാരികള്‍തന്നെയായിരിക്കും.’

(108) അല്ലാഹു ഉത്തരം നല്‍കും: അതില്‍ത്തന്നെ കിടന്നുകൊള്ളുക. എന്നോട് മിണ്ടരുത്.

(109) എന്റെ ദാസന്മാരുടെ കൂട്ടത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നു. ‘നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് പാപമോചനമരുളേണമേ, ഞങ്ങളില്‍ കരുണ ചൊരിയേണമേ, കാരുണികരില്‍ അത്യുത്തമനായ കാരുണികനാണല്ലോ നീ

(110) അപ്പോള്‍ അവരെ പരിഹസിക്കുകയായിരുന്നുവല്ലോ നിങ്ങള്‍. എത്രത്തോളമെന്നാല്‍ അവരോടുള്ള വിരോധം എന്നെക്കുറിച്ചുള്ള വിചാരമേ നിങ്ങളില്‍ ഇല്ലാതാക്കി. നിങ്ങള്‍ അവരെ അപഹസിച്ചുകൊണ്ടിരിക്കുകയായിരുന്നുവല്ലോ.

(111) ഇന്നോ, അവരുടെ സഹനത്തിന് നാം പ്രതിഫലം നല്‍കിയിരിക്കുന്നു. അതായത്, അവര്‍ മാത്രമാണ് വിജയിച്ചവര്‍.

107- ആയത്തില്‍ ‘കാലിഹൂന്‍’ എന്നാണ് വന്നിട്ടുള്ളത്. ചുട്ട ആട്ടിന്‍തല പോലെ തൊലിയുരിഞ്ഞ്, പല്ലിളിച്ച മുഖത്തിനാണ് അറബിഭാഷയില്‍ ‘കാലിഹ്’ എന്ന് പറയുക. ഒരാള്‍ ‘കാലിഹ്’ എന്നതിന്റെ അര്‍ഥമെന്താണെന്ന് അബ്ദുല്ലാഹിബ്‌നു മസ്ഊദിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ ചുട്ട തല കണ്ടിട്ടില്ലേ?’

108- നിങ്ങളുടെ മോക്ഷത്തിനുവേണ്ടി ഒരപേക്ഷയും സമര്‍പ്പിക്കേണ്ടതില്ല; ഒഴികഴിവുകളുന്നയിക്കുകയും വേണ്ട എന്നര്‍ഥം. എന്നെന്നേക്കുമായി മിണ്ടാതിരിക്കുക എന്നല്ല ഇതിന്റെ അര്‍ഥം. ഇത് അവരുടെ അവസാനത്തെ വാക്കായിരിക്കുമെന്നും അതിനുശേഷം അവരുടെ ചുണ്ടുകള്‍ എന്നെന്നേക്കുമായി ബന്ധിക്കപ്പെടുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, അത് ഖുര്‍ആന്റെ തെളിവിനെതിരാണ്. എന്തുകൊണ്ടെന്നാല്‍, തുടര്‍ന്ന് ഖുര്‍ആന്‍തന്നെ അല്ലാഹുവും അവരും തമ്മിലുള്ള സംഭാഷണം ഉദ്ധരിക്കുന്നുണ്ടല്ലോ. അതിനാല്‍, പ്രസ്തുത റിപ്പോര്‍ട്ടുകള്‍ പിശകായിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍ മോക്ഷത്തിനുവേണ്ടി ഒരപേക്ഷയും സമര്‍പ്പിക്കാന്‍ പിന്നീടവര്‍ക്ക് കഴിയുകയില്ല എന്നായിരിക്കാം വിവക്ഷ.

103- സൂറയുടെ ആരംഭത്തിലും പിന്നീട് ആറാം ഖണ്ഡികയിലും അവതരിപ്പിച്ച, വിജയപരാജയങ്ങളുടെ മാനദണ്ഡമേതാണോ അതൊരിക്കല്‍കൂടി മനസ്സിലുറപ്പിക്കുക.

111- വിജയമര്‍ഹിക്കുന്നതാര്, പരാജയമര്‍ഹിക്കുന്നതാര് എന്ന കാര്യംതന്നെ പിന്നെയും ആവര്‍ത്തിക്കുകയാണിവിടെ.

ആയിരുന്നില്ലേ = أَلَمْ تَكُنْ
എന്റെ വചനങ്ങള്‍ = آيَاتِي
നിങ്ങള്‍ക്ക് ഓതിക്കേള്‍പിക്കപ്പെട്ടിരുന്നു = تُتْلَىٰ عَلَيْكُمْ
അപ്പോള്‍ നിങ്ങളായിരുന്നു = فَكُنتُم
അതിനെ = بِهَا
നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നു = تُكَذِّبُونَ
അവര്‍ പറയും = قَالُوا
ഞങ്ങളുടെ നാഥാ = رَبَّنَا
ഞങ്ങളെ തോല്‍പിച്ചുകളഞ്ഞു = غَلَبَتْ عَلَيْنَا
ഞങ്ങളുടെ ഭാഗ്യദോഷം = شِقْوَتُنَا
ഞങ്ങളായിരുന്നു = وَكُنَّا
ഒരു ജനത = قَوْمًا
വഴിപിഴച്ചവരായ = ضَالِّينَ
ഞങ്ങളുടെ നാഥാ = رَبَّنَا
ഞങ്ങളെ നീ മോചിപ്പിക്കേണമേ = أَخْرِجْنَا
ഇതില്‍നിന്ന് = مِنْهَا
എന്നിട്ട് ഞങ്ങള്‍ (വഴികേടിലേക്ക്) തിരിച്ചുപോയാല്‍ = فَإِنْ عُدْنَا
തീര്‍ച്ചയായും ഞങ്ങള്‍ = فَإِنَّا
അക്രമികള്‍ തന്നെയാകുന്നു = ظَالِمُونَ
അല്ലാഹു പറയും = قَالَ
നിങ്ങള്‍ അതില്‍ ഹീനരായി കഴിയുക = اخْسَئُوا فِيهَا
നിങ്ങളെന്നോട് മിണ്ടരുത് = وَلَا تُكَلِّمُونِ
തീര്‍ച്ചയായും കാര്യം = إِنَّهُ
ഒരു വിഭാഗമുണ്ടായിരുന്നു = كَانَ فَرِيقٌ
എന്റെ ദാസന്‍മാരില്‍ = مِّنْ عِبَادِي
അവര്‍ പറയുമായിരുന്നു = يَقُولُونَ
ഞങ്ങളുടെ നാഥാ = رَبَّنَا
ഞങ്ങള്‍ വിശ്വസിച്ചു = آمَنَّا
അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ = فَاغْفِرْ لَنَا
ഞങ്ങളോട് കരുണകാണിക്കേണമേ = وَارْحَمْنَا
നീയാണ് = وَأَنتَ
ഉത്തമന്‍ = خَيْرُ
കരുണകാണിക്കുന്നവരില്‍ = الرَّاحِمِينَ
അപ്പോള്‍ നിങ്ങളവരെയാക്കി = فَاتَّخَذْتُمُوهُمْ
പരിഹാസ്യര്‍ = سِخْرِيًّا
അവര്‍ നിങ്ങളെ മറപ്പിക്കുമാറ് = حَتَّىٰ أَنسَوْكُمْ
എന്നെക്കുറിച്ചുള്ള ബോധം = ذِكْرِي
നിങ്ങളായിരുന്നു = وَكُنتُم
അവരെ സംബന്ധിച്ച് = مِّنْهُمْ
നിങ്ങള്‍ കളിയാക്കിച്ചിരിക്കുന്നു = تَضْحَكُونَ
തീര്‍ച്ചയായും ഞാന്‍ = إِنِّي
ഞാന്‍ അവര്‍ക്ക് പ്രതിഫലം നല്‍കി = جَزَيْتُهُمُ
ഇന്ന് = الْيَوْمَ
അവര്‍ ക്ഷമിച്ചതിനാല്‍ = بِمَا صَبَرُوا
തീര്‍ച്ചയായും അവര്‍ = أَنَّهُمْ
അവര്‍ (തന്നെയാണ്) = هُمُ
വിജയികള്‍ = الْفَائِزُونَ

Add comment

Your email address will not be published. Required fields are marked *