സബഅ് – സൂക്തങ്ങള്‍: 46-47

قُلْ إِنَّمَآ أَعِظُكُم بِوَٰحِدَةٍ ۖ أَن تَقُومُوا۟ لِلَّهِ مَثْنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُوا۟ ۚ مَا بِصَاحِبِكُم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌۭ لَّكُم بَيْنَ يَدَىْ عَذَابٍۢ شَدِيدٍۢ﴿٤٦﴾ قُلْ مَا سَأَلْتُكُم مِّنْ أَجْرٍۢ فَهُوَ لَكُمْ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ شَهِيدٌۭ﴿٤٧﴾

(46) സ്വാര്‍ഥങ്ങളില്‍നിന്നും ദേഹേച്ഛകളില്‍നിന്നും പക്ഷപാതിത്വങ്ങളില്‍നിന്നും മുക്തരായി അല്ലാഹുവിനോട് ആത്മാര്‍ഥതയുള്ളവരായിക്കൊണ്ട് ചിന്തിച്ചുനോക്കുക എന്ന് സൂക്തത്തില്‍ പറയുന്നു. ഓരോരുത്തരും ഉദ്ദേശ്യശുദ്ധിയോടെ ഒറ്റക്കൊറ്റക്ക് ആലോചിച്ചുനോക്കുക, രണ്ടോ നാലോ ആളുകള്‍ ഒത്തുചേര്‍ന്നും തുറന്ന് വിചിന്തനം ചെയ്ത് നോക്കുക. ഇന്നലെവരെ നിങ്ങള്‍ക്കിടയില്‍ അറിവുള്ളവനും വിവേകിയുമായി കരുതപ്പെട്ടിരുന്ന ഒരാളെ എന്തടിസ്ഥാനത്തിലാണ് ഇന്ന് നിങ്ങള്‍ ഭ്രാന്തനെന്ന് മുദ്രയടിക്കുക?

(47) ഇവരോട് പറയുക: ‘ഞാന്‍ നിങ്ങളോട് വല്ല പ്രതിഫലവും ചോദിച്ചുവെങ്കില്‍ അത് നിങ്ങളുടെതന്നെ നന്മയാകുന്നു. എന്റെ പ്രതിഫലം, അല്ലാഹുവിങ്കലാകുന്നു. അവന്‍ സകല സംഗതികള്‍ക്കും സാക്ഷിയല്ലോ.’

46- ഇതിനു മുമ്പ് ഒരു വേദമോ ഒരു ദൈവദൂതനോ വന്ന് അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യണമെന്നും അടിമപ്പെടണമെന്നും അവരെ ഉപദേശിച്ചിട്ടില്ലാത്തതുകൊണ്ട് ഒരു ജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലല്ല, കേവലം മൂഢതയെ അടിസ്ഥാനമാക്കിയാണ് അവര്‍ മുഹമ്മദ് നബി(സ)യുടെയും വിശുദ്ധ ഖുര്‍ആന്റെയും തൗഹീദിലേക്കുള്ള ക്ഷണത്തെ നിഷേധിക്കുന്നത്. ഈ നിഷേധത്തിന് യാതൊരാധാരവുമില്ല

47- ‘ഞാന്‍ നിങ്ങളോട് വല്ല പ്രതിഫലവും ചോദിച്ചുവെങ്കില്‍ അത് നിങ്ങളുടെതന്നെ നന്മയായിരിക്കട്ടെ’ എന്ന ഈ വ്യാക്യത്തിന് ‘നിങ്ങളുടെ നന്മയല്ലാതെ എനിക്ക് മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല, നിങ്ങള്‍ നന്നാവുക എന്നതുമാത്രമാണ് എന്റെ പ്രതിഫലം’ എന്ന് മറ്റൊരാശയമാകാവുന്നതാണ്. ‘അവന്‍ സകല സംഗതികള്‍ക്കും സാക്ഷിയല്ലോ’ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്, കുറ്റം ചാര്‍ത്തുന്നവര്‍ ഇഷ്ടംപോലെ ചാര്‍ത്തിക്കൊള്ളട്ടെ, അല്ലാഹു എല്ലാം അറിയുന്നുണ്ട്. ഞാന്‍ നിഷ്‌കളങ്കനാണെന്നും ഈ സംരംഭത്തിലേര്‍പ്പെട്ടിട്ടുള്ളത് എന്റെ സ്വാര്‍ഥ താല്‍പര്യത്തിനുവേണ്ടിയല്ലെന്നും അവന്‍ സാക്ഷ്യം വഹിക്കുന്നു.

നീ പറയുക = قُلْ
മാത്രമാണ് = إِنَّمَا
ഞാന്‍ നിങ്ങളോട് ഉപദേശിക്കുന്നു = أَعِظُكُم
ഒരു കാര്യം = بِوَاحِدَةٍۖ
നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കുക = أَن تَقُومُوا
അല്ലാഹുവിനു വേണ്ടി = لِلَّهِ
ഈ രണ്ടുപേര്‍ വീതം = مَثْنَىٰ
ഓരോരുത്തരായും = وَفُرَادَىٰ
എന്നിട്ട് നിങ്ങള്‍ ചിന്തിക്കുക = ثُمَّ تَتَفَكَّرُواۚ
നിങ്ങളുടെ കൂട്ടുകാരനില്ല = مَا بِصَاحِبِكُم
ഭ്രാന്ത് = مِّن جِنَّةٍۚ
അദ്ദേഹമല്ല = إِنْ هُوَ
മുന്നറിയിപ്പു നല്‍കുന്നവനല്ലാതെ = إِلَّا نَذِيرٌ
നിങ്ങള്‍ക്ക് = لَّكُم
ശിക്ഷയുടെ മുമ്പേ = بَيْنَ يَدَيْ عَذَابٍ
കഠിനമായ = شَدِيدٍ

Add comment

Your email address will not be published. Required fields are marked *