യാസീന്‍ – സൂക്തങ്ങള്‍: 45-47

وَإِذَا قِيلَ لَهُمُ اتَّقُوا مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ ﴿٤٥﴾ وَمَا تَأْتِيهِم مِّنْ آيَةٍ مِّنْ آيَاتِ رَبِّهِمْ إِلَّا كَانُوا عَنْهَا مُعْرِضِينَ ﴿٤٦﴾ وَإِذَا قِيلَ لَهُمْ أَنفِقُوا مِمَّا رَزَقَكُمُ اللَّهُ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَنُطْعِمُ مَن لَّوْ يَشَاءُ اللَّهُ أَطْعَمَهُ إِنْ أَنتُمْ إِلَّا فِي ضَلَالٍ مُّبِينٍ ﴿٤٧﴾

(45-47) ഈ ജനത്തോട്, ‘മുന്നില്‍ വന്നുകൊണ്ടിരിക്കുന്നതും പിന്നില്‍ കഴിഞ്ഞുപോയിട്ടുള്ളതുമായ ദുരന്തങ്ങളെ41 സൂക്ഷിക്കുവിന്‍, നിങ്ങള്‍ക്ക് ദൈവകാരുണ്യം ലഭിക്കാന്‍’ എന്ന് ഉപദേശിക്കപ്പെടുമ്പോള്‍ (അവര്‍ കേള്‍ക്കാത്ത ഭാവം നടിക്കുന്നു). റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ ഏതു ദൃഷ്ടാന്തം പ്രത്യക്ഷമായാലും അവരതു തിരിഞ്ഞുനോക്കുന്നേയില്ല.42 അല്ലാഹു നല്‍കിയ വിഭവങ്ങളില്‍നിന്ന് കുറച്ചൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തിലും ചെലവഴിക്കുവിന്‍ എന്നുപദേശിക്കപ്പെടുമ്പോള്‍ അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോട് പറയുന്നു: ‘അല്ലാഹു വിചാരിച്ചിരുന്നുവെങ്കില്‍ അവന്‍തന്നെ ആഹാരം നല്‍കുമായിരുന്നവര്‍ക്ക് ഞങ്ങള്‍ ആഹാരം നല്‍കണമെന്നോ? നിങ്ങള്‍ തീരെ പിഴച്ചുപോയല്ലോ43 .

 

41. അതായത്, നിങ്ങള്‍ക്ക് മുമ്പുള്ള ജനതകള്‍ കണ്ടുകഴിഞ്ഞതെന്നര്‍ഥം.

42. ‘ആയത്തുകള്‍'(ദൃഷ്ടാന്തങ്ങള്‍)കൊണ്ടുദ്ദേശ്യം മനുഷ്യര്‍ക്കുള്ള ഉപദേശ നിര്‍ദേശങ്ങളടങ്ങിയ ദിവ്യഗ്രന്ഥത്തിലെ സൂക്തങ്ങളാകാം. അല്ലെങ്കില്‍ മനുഷ്യന്റെ അസ്തിത്വത്തിലും അവന്റെ ചരിത്രത്തിലും കാണപ്പെടുന്നതടക്കമുള്ള പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുമാകാം. മനുഷ്യന്‍ പാഠമുള്‍ക്കൊള്ളാന്‍ സന്നദ്ധനാണെങ്കില്‍ അവയെല്ലാം അവന്ന് പാഠം നല്‍കുന്നുണ്ട്.

43. സത്യനിഷേധം അവരുടെ ബുദ്ധിയെ മാത്രമല്ല മരവിപ്പിച്ചിരിക്കുന്നത്, അവരുടെ ധാര്‍മിക ബോധത്തെക്കൂടി നശിപ്പിച്ചിരിക്കുന്നുവെന്നാണിവിടെ പഠിപ്പിക്കുന്നത്. അവര്‍ ദൈവത്തെ സംബന്ധിച്ച് ശരിയായി ചിന്തിക്കുകയോ സൃഷ്ടികളോട് ശരിയായ രൂപത്തില്‍ പെരുമാറുകയോ ചെയ്യുന്നില്ല. എല്ലാ സദുപേദശങ്ങള്‍ക്കും നേരെ വിപരീതമായ പ്രതികരണമാണവര്‍ക്കുള്ളത്. എല്ലാ മാര്‍ഗഭ്രംശത്തിനും അധാര്‍മികതക്കും അവര്‍ക്കൊരു വളഞ്ഞ തത്ത്വശാസ്ത്രവും ഏതു നന്മയില്‍നിന്നും ഒളിച്ചോടുന്നതിന് കൃത്രിമമായ ഒഴികഴിവുകളും ഉണ്ടാകുമെന്ന് സാരം.

 

അവരോടാവശ്യപ്പെട്ടാല്‍(അവര്‍ തീരെ ശ്രദ്ധിക്കുകയില്ല = وَإِذَا قِيلَ لَهُمُ
നിങ്ങള്‍ സൂക്ഷിക്കുക = اتَّقُوا
നിങ്ങള്‍ക്കു മുമ്പില്‍ സംഭവിക്കാനിരിക്കുന്ന വിപത്തുകള്‍ = مَا بَيْنَ أَيْدِيكُمْ
പിറകില്‍ സംഭവിച്ചു കഴിഞ്ഞവയും = وَمَا خَلْفَكُمْ
നിങ്ങള്‍ ആയേക്കാം = لَعَلَّكُمْ
കാരുണ്യം ലഭിക്കുന്നവര്‍ = تُرْحَمُونَ
അവര്‍ക്ക് വന്നെത്തുകയില്ല = وَمَا تَأْتِيهِم
ഒരു ദൃഷ്ടാന്തവും = مِّنْ آيَةٍ
തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് = مِّنْ آيَاتِ رَبِّهِمْ
അവരായിട്ടല്ലാതെ = إِلَّا كَانُوا
അതിനെ = عَنْهَا
അവഗണിച്ചു തള്ളുന്നവര്‍ = مُعْرِضِينَ
അവരോടാവശ്യപ്പെട്ടാല്‍ = وَإِذَا قِيلَ لَهُمْ
നിങ്ങള്‍ ചെലവഴിക്കുക = أَنفِقُوا
നിങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന് = مِمَّا رَزَقَكُمُ
അല്ലാഹു = اللَّهُ
പറയും = قَالَ
സത്യനിഷേധികള്‍ = الَّذِينَ كَفَرُوا
സത്യവിശ്വാസികളോട് = لِلَّذِينَ آمَنُوا
ഞങ്ങള്‍ അന്നം നല്‍കുകയോ = أَنُطْعِمُ
ഒരാള്‍ക്ക് = مَن
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ = لَّوْ يَشَاءُ اللَّهُ
അവന് അന്നം നല്‍കുമായിരുന്നു = أَطْعَمَهُ
നിങ്ങളല്ല = إِنْ أَنتُمْ
വഴികേടിലല്ലാതെ = إِلَّا فِي ضَلَالٍ
വ്യക്തമായ = مُّبِينٍ

Add comment

Your email address will not be published. Required fields are marked *