യാസീന്‍ – സൂക്തങ്ങള്‍: 52-54

قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَاۜ هَٰذَا مَا وَعَدَ الرَّحْمَٰنُوَصَدَقَ الْمُرْسَلُونَ ﴿٥٢﴾ إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ ﴿٥٣﴾
فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْئًا وَلَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴿٥٤﴾

( 52-54 ) അവര്‍ വിഹ്വലരായി വിലപിക്കുന്നുണ്ടാകും: ‘ഹാ….! നമ്മെ ഉറക്കറകളില്‍നിന്ന് വിളിച്ചുണര്‍ത്തിയതാര്?’48 ‘ഇത് ദയാപരനായ ദൈവം വാഗ്ദാനം ചെയ്ത ആ സംഗതിതന്നെ. ദൈവദൂതന്മാര്‍ പറഞ്ഞത് സത്യമായിരുന്നു കേട്ടോ.’49 ഒരൊറ്റ ഘോരശബ്ദം മാത്രം, മര്‍ത്ത്യരാസകലമതാ നമ്മുടെ സമക്ഷം ഹാജരാക്കപ്പെടുന്നു. 50 അന്നേദിവസം ആരോടും അണുഅളവ് അനീതിയുണ്ടാകുന്നതല്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെപ്രകാരമാണോ, അതുപ്രകാരം മാത്രമായിരിക്കും പ്രതിഫലം ലഭിക്കുക.

 

 

48. അതായത്, തങ്ങള്‍ ഒരിക്കല്‍ മരിച്ചിരുന്നുവെന്നോ ദീര്‍ഘകാലത്തിനുശേഷം പുനരുജ്ജീവിപ്പിക്കപ്പെട്ടതാണെന്നോ ഉള്ള ബോധം അപ്പോള്‍ അവര്‍ക്കുണ്ടായിരിക്കില്ല. മറിച്ച്, തങ്ങള്‍ നിദ്രാധീനരായിരുന്നുവെന്നും ഇപ്പോള്‍ യാദൃച്ഛികമായുണ്ടായ ഏതോ ഭീകരസംഭവം കാരണം ഉണര്‍ന്നോടുകയാണെന്നുമായിരിക്കും അവരുടെ വിചാരം.

49. ഈ മറുപടി പറയുന്നത് ആരാണെന്ന കാര്യം ഇവിടെ വ്യക്തമാക്കിയിട്ടില്ല. അല്‍പസമയത്തിനുശേഷം അതേ ജനങ്ങള്‍ക്കുതന്നെ പ്രശ്‌നത്തിന്റെ യഥാര്‍ഥരൂപം മനസ്സിലാവുകയും ‘ഞങ്ങളെന്തൊരു നിര്‍ഭാഗ്യവാന്‍മാര്‍! അല്ലാഹുവിന്റെ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുകയും ഞങ്ങള്‍ കളവാക്കുകയും ചെയ്ത അതേ കാര്യമാണിത്’ എന്ന് അവര്‍ ആത്മഗതം ചെയ്യുന്നതും ആകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍, അവരുടെ തെറ്റിദ്ധാരണ ദൂരീകരിക്കാന്‍വേണ്ടി ഇത് സ്വപ്നത്തില്‍നിന്നുണര്‍ന്നതല്ല, മരണത്തിനുശേഷമുള്ള ജീവിതമാണ് എന്ന വസ്തുത സത്യവിശ്വാസികള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതുമാകാം. അല്ലെങ്കില്‍ പ്രസ്തുത മറുപടി അന്ത്യനാളിലെ ചുറ്റുപാടുകളില്‍നിന്നവര്‍ക്ക് മനസ്സിലാകുന്നതോ സ്ഥിതിഗതികളുടെ യാഥാര്‍ഥ്യം മലക്കുകള്‍ അവരെ അറിയിക്കുന്നതോ ആകാം.

50. സത്യനിഷേധികളും ബഹുദൈവാരാധകരും അധര്‍മികളും പാപികളും അല്ലാഹുവിന്റെ മുന്നില്‍ സന്നിഹിതരാക്കപ്പെടുമ്പോള്‍ അവന്‍ അവരോടു പറയുന്നതാണിത്.

അവര്‍ പറയും = قَالُوا
നമ്മുടെ നാശമേ = يَا وَيْلَنَا
ആരാണ് നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത് = مَن بَعَثَنَا
നമ്മുടെ ഉറക്കത്തില്‍ നിന്ന് = مِن مَّرْقَدِنَاۜ
ഇതാണല്ലോ = هَٰذَا
വാഗ്ദാനം ചെയ്തത് = مَا وَعَدَ
പരമകാരുണികന്‍ = الرَّحْمَٰنُ
സത്യമാണ് പറഞ്ഞത് = وَصَدَقَ
ദൈവദൂതന്‍മാര്‍ = الْمُرْسَلُونَ
അതായിരിക്കുകയില്ല = إِن كَانَتْ
ഘോരശബ്ദമല്ലാതെ = إِلَّا صَيْحَةً
ഒരൊറ്റ = وَاحِدَةً
അപ്പോഴേക്കും = فَإِذَا
അവര്‍ = هُمْ
ഒന്നടങ്കം = جَمِيعٌ
നമ്മുടെ സന്നിധിയില്‍ = لَّدَيْنَا
ഹാജറാക്കപ്പെടുന്നു = مُحْضَرُونَ
അന്നാളില്‍ = فَالْيَوْمَ
അനീതി കാണിക്കപ്പെടുകയില്ല = لَا تُظْلَمُ
ആരോടും = نَفْسٌ
അല്‍പവും = شَيْئًا
നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല = وَلَا تُجْزَوْنَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള (പ്രതിഫല)മല്ലാതെ = إِلَّا مَا كُنتُمْ تَعْمَلُونَ

Add comment

Your email address will not be published. Required fields are marked *