وَلَوْ نَشَاءُ لَطَمَسْنَا عَلَىٰ أَعْيُنِهِمْ فَاسْتَبَقُوا الصِّرَاطَ فَأَنَّىٰ يُبْصِرُونَ ﴿٦٦﴾ وَلَوْ نَشَاءُ لَمَسَخْنَاهُمْ عَلَىٰ مَكَانَتِهِمْ فَمَا اسْتَطَاعُوا مُضِيًّا وَلَا يَرْجِعُونَ ﴿٦٧﴾وَمَن نُّعَمِّرْهُ نُنَكِّسْهُ فِي الْخَلْقِۖ أَفَلَا يَعْقِلُونَ ﴿٦٨﴾
(66-68) നാം വിചാരിച്ചാല്‍ അവരുടെ നേത്രങ്ങളെ മായ്ച്ചുകളയാം. അപ്പോഴവര്‍ വഴിയിലേക്ക് കുതിച്ചുനോക്കും. എങ്ങനെ വഴി കാണാന്‍? വേണമെങ്കില്‍ നമുക്കവരെ മുന്നോട്ടുപോകാനോ പിന്നോട്ടു മടങ്ങാനോ കഴിയാത്തവിധം സ്വസ്ഥാനങ്ങളില്‍ രൂപഭേദം ചെയ്തുനിര്ത്തിക്കളയാം.56 നാം ദീര്‍ഘായുസ്സ് നല്കുന്നവന്റെ സൃഷ്ടിഘടനയെ പാടെ മാറ്റിമറിക്കുന്നുണ്ടല്ലോ. (അതുകണ്ടിട്ട്) ഇവര്‍ക്ക് ബുദ്ധി തെളിയുന്നില്ലയോ?57 .
56. അന്ത്യദിനത്തിന്റെ ചിത്രം വരച്ചുകാട്ടിയശേഷം അവരോട് അല്ലാഹു പറയുന്നത് ഇങ്ങനെയാണ്: ഈ അന്ത്യദിനം നിങ്ങള്‍ക്കിപ്പോള്‍ വളരെ വിദൂരമായി തോന്നുന്നുണ്ടായിരിക്കാം. എന്നാല്‍, അല്പം ബോധപൂര്‍വം ഒന്നു ചിന്തിച്ചുനോക്കൂ. നിങ്ങള്‍ ജീവിക്കുന്ന ഈ ഭൂമുഖത്തുതന്നെ അല്ലാഹുവിന്റെ അജയ്യമായ ശക്തിക്കുമുമ്പില്‍ നിങ്ങള്‍ എത്രമാത്രം നിസ്സഹായരാണ്. ഏതൊരു കണ്ണുകളുടെ കാഴ്ചയെ ആസ്പദമാക്കി നിങ്ങള്‍ ലോകത്തെ മുഴുപ്രവര്‍ത്തനങ്ങളും നടത്തുന്നുവോ പ്രസ്തുത കണ്ണുകള്‍ അല്ലാഹുവിന്റെ ഒരു സൂചന ലഭിക്കുന്നതോടെ തികച്ചും അന്ധമായിത്തീരുന്നതാണ്. ഏത് കാലുകളുടെ സഹായത്തോടെ ഓടിനടന്ന് നിങ്ങളീ പരിശ്രമങ്ങളെല്ലാം നടത്തുന്നുവോ അല്ലാഹുവിന്റെ ഒരു കല്പനയോടെ അവ പെട്ടെന്ന് തളര്‍ന്നുപോയേക്കാം. എന്നാല്‍, ദൈവദത്തമായ ഈ അവയവങ്ങള്‍ പ്രയോജനപ്പെട്ടുക്കൊണ്ടിരിക്കുന്ന കാലത്തോളം നിങ്ങള്‍ സ്വന്തം കഴിവില്‍ അഹങ്കരിക്കുന്നു. പക്ഷേ, അവയില്‍ ഏതെങ്കിലുമൊന്ന് നിശ്ചലമായിത്തീരുമ്പോള് നിങ്ങള്‍ക്കറിയാം സ്വന്തം ശേഷി എത്രയുണ്ടെന്ന്.
57. വാര്‍ധക്യദശയില്‍ മനുഷ്യന്റെ അവസ്ഥയെ അല്ലാഹു ശൈശവതുല്യമാക്കുന്നു. അങ്ങനെ അവന് നടക്കാനും നീങ്ങാനും കഴിയാത്തവനായിത്തീരുന്നു. നടക്കാനും ഇരിക്കാനും ഒക്കെ പരസഹായം ആവശ്യമായിവരുന്നു. തിന്നാനും കുടിക്കാനും പോലും അവന്ന് സ്വയം സാധ്യമല്ലെന്നാകും. ശിശുക്കളെപ്പോലെ അവന് സ്വന്തം വസ്ത്രത്തിലും ശയ്യയിലുമൊക്കെ മലമൂത്ര വിസര്‍ജനം ചെയ്യുന്നു. കേള്‍വിക്കാര്‍ക്ക് ചിരിവരും വണ്ണം അര്‍ഥശൂന്യമായി സംസാരിക്കുന്നു. ചുരുക്കത്തില്‍, എന്തുമാത്രം ദുര്ബലാവസ്ഥയിലാണോ അവന് ജീവിതം ആരംഭിച്ചത് അതേ അവസ്ഥയിലേക്കുതന്നെ മടങ്ങിയെത്തുന്നു. ഇതാണ് സൃഷ്ടിഘടന മാറ്റിമറിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
നാം ഇഛിച്ചിരുന്നെങ്കില്‍ = وَلَوْ نَشَاءُ
നാം തുടച്ചുനീക്കുമായിരുന്നു = لَطَمَسْنَا
അവരുടെ കണ്ണുകളെ = عَلَىٰ أَعْيُنِهِمْ
അപ്പോഴവര്‍ മുന്നോട്ട് കുതിക്കാന്‍നോക്കും = فَاسْتَبَقُوا
വഴിയിലൂടെ = الصِّرَاطَ
എന്നാല്‍ അവരെങ്ങനെ വഴി കാണാനാണ് = فَأَنَّىٰ يُبْصِرُونَ
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ = وَلَوْ نَشَاءُ
അവരെ രൂപമാറ്റം വരുത്തുമായിരുന്നു = لَمَسَخْنَاهُمْ
അവര്‍ നില്‍ക്കുന്നേടത്ത് വെച്ച് തന്നെ = عَلَىٰ مَكَانَتِهِمْ
അപ്പോഴവര്‍ക്ക് സാധിക്കുകയില്ല = فَمَا اسْتَطَاعُوا
മുന്നോട്ടുപോകാന്‍ = مُضِيًّا
പിന്നോട്ടുമടങ്ങുകയുമില്ല = وَلَا يَرْجِعُونَ
നാം ആര്‍ക്കെങ്കിലും ദീര്‍ഘായുസു നല്കുകയാണെങ്കില് = وَمَن نُّعَمِّرْهُ
അയാളെ തലതിരിച്ചുകൊണ്ടുവരും = نُنَكِّسْهُ
ആകൃതിയിലും പ്രകൃതിയിലും = فِي الْخَلْقِۖ
എന്നിട്ടും അവര്‍ ആലോചിച്ചറിയുന്നില്ലേ = أَفَلَا يَعْقِلُونَ
Add comment