യാസീന്‍ – സൂക്തങ്ങള്‍: 81-83

أَوَلَيْسَ الَّذِي خَلَقَالسَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُمۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ ﴿٨١﴾ إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ﴿٨٢﴾ فَسُبْحَانَالَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ ﴿٨٣﴾

( 81-83) വാനലോകങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവന്‍ ഇവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ? എന്തുകൊണ്ടല്ല, അവന്‍ സര്‍വജ്ഞനായ അതിവിദഗ്ധ സ്രഷ്ടാവാണെന്നിരിക്കെ! അവന്റെ അവസ്ഥയോ, ഒരു കാര്യമുദ്ദേശിച്ചാല്‍, അതു ഭവിക്കട്ടെ എന്ന് കല്‍പിക്കുകയേ വേണ്ടൂ. ഉടനെ അത് സംഭവിക്കുകയായി. സകല സംഗതികളുടെയും സമ്പൂര്‍ണാധികാരം ആരുടെ ഹസ്തത്തിലാണോ, അവന്‍ എത്രയും പരിശുദ്ധനത്രെ. അവങ്കലേക്കല്ലോ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നത്.

അല്ലയോ = أَوَلَيْسَ
സൃഷ്ടിച്ചവന്‍ = الَّذِي خَلَقَ
ആകാശങ്ങളെ = السَّمَاوَاتِ
ഭൂമിയേയും = وَالْأَرْضَ
കഴിവുള്ളവന്‍ = بِقَادِرٍ
സൃഷ്ടിക്കാന്‍ = عَلَىٰ أَن يَخْلُقَ
അവരെപോലുള്ളവരെ = مِثْلَهُمۚ
അങ്ങനെയല്ല = بَلَىٰ
അവന്‍ = وَهُوَ
സര്‍വവും സൃഷ്ടിക്കുന്നവന്‍ = الْخَلَّاقُ
എല്ലാം അറിയുന്നവനും = الْعَلِيمُ
തീര്‍ച്ചയായും അവന്റെ കാര്യം = إِنَّمَا أَمْرُهُ
അവന്‍ ഉദ്ദേശിച്ചാല്‍ = إِذَا أَرَادَ
ഒരു കാര്യം = شَيْئًا
അതിനോട് പറയുക (മാത്രമാണ്) = أَن يَقُولَ لَهُ
‘ഉണ്ടാകൂ’ എന്ന് = كُن
അപ്പോഴേക്കും അതുണ്ടാകുന്നു = فَيَكُونُ
എത്ര പരിശുദ്ധന്‍ = فَسُبْحَانَ
കൈവശമുള്ളവന്‍ = الَّذِي بِيَدِهِ
ആധിപത്യം = مَلَكُوتُ
സകല കാര്യങ്ങളുടെയും = كُلِّ شَيْءٍ
അവന്റെ അടുത്തേക്കാണ് = وَإِلَيْهِ
നിങ്ങള്‍ മടങ്ങിയെത്തുന്നത് = تُرْجَعُونَ

Add comment

Your email address will not be published. Required fields are marked *