14- Ibrahim Quiz

സൂറ ഇബ്രാഹിം സ്ഥാനം കൊണ്ട് പതിനാലാം അധ്യായമാണ്. എന്നാല്‍ സൂറ ഇബ്രാഹിമിന്റെ അവതരണ കാലം എപ്പോഴാണ്?

Correct! Wrong!

മക്കാ ജീവിതത്തിലെ അവസാന കാലത്ത്

എല്ലാ സ്തുതികള്‍ക്കും അര്‍ഹന്‍ അല്ലാഹുവാണ്. എല്ലാ ലോകവും അവനെ സ്തുതിക്കുന്നു. എന്നാല്‍ സ്വയം സ്തുതിക്കർഹൻ എന്നാണു ഈ വാക്ക് കൊണ്ട് മനസ്സിലാക്കപ്പെടുന്നത് ?

Correct! Wrong!

حميد

സൂറത്തു ഇബ്റാഹീമിൽ പേരെടുത്തു പറയാത്ത പ്രവാചകന്‍ താഴെ പറയുന്നവരില്‍ ആരാണ്?

Correct! Wrong!

സാലിഹ്

സൂറ ഇബ്രാഹിം ഒരു പാട് മുന്‍ സമുദായങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. ഈ അധ്യായത്തില്‍ പേരെടുത്തു പറയാത്ത സമൂഹം ഏതാണ്?

Correct! Wrong!

മദിയന്‍

ഓരോ ജനതയിലെക്കും അല്ലാഹു പ്രവാചകരെ നിയോഗിച്ചു. അവര്‍ സമൂഹവുമായി നിരന്തരം സംവദിച്ചു. ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിലും ശൈലിയിലുമാണു പ്രബോധന പ്രവർത്തനങ്ങൾ നടത്തേണ്ടത് എന്നതാണ് ഈ വാചകം കൊണ്ട് അർത്ഥമാക്കുന്നത്?

Correct! Wrong!

لسان قوم 

ഒരിക്കൽ രണ്ടു സഹാബികൾ ഒരു സദസ്സില്‍ വെച്ച് ഖദറുമായുള്ള വിഷയത്തിൽ പരസ്പരം തർക്കിച്ചു. വിഷയം പ്രവാചകന്റെ മുന്നിലെത്തി. അവസാനം പ്രവാചകൻ ഈ വിഷയത്തില്‍ ഒരു വിധി പറഞ്ഞു. ആരായിരുന്നു ആ സഹാബികൾ

Correct! Wrong!

അബൂബക്കര്‍/ ഉമര്‍

മനുഷ്യനെ നേര്‍ മാര്‍ഗത്തിലേക്ക് നയിക്കാന്‍ വേണ്ടി അല്ലാഹു പ്രവാചകരെ നിയോഗിച്ചു അവരോടൊപ്പം വേദ ഗ്രന്ഥവും. അല്ലാഹു മനുഷ്യനിൽ സത്യനിഷേധം സൃഷ്ടിക്കുന്നു എന്നതിന് ഈ ആയതു തെളിവല്ല എന്ന് ഇമാം റാസി ( റ) പറഞ്ഞു . ഏതാണ് ഈ വചനം. 

Correct! Wrong!

فَيُضِلُّ اللَّهُ مَن يَشَاء وَيَهْدِي مَن يَشَاء

പ്രവാചകരെ താങ്കള്‍ അവരെ പഴയ കാലത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുക എന്നതാണു ذكرهم എന്നത് കൊണ്ട് ഉദ്ദേശം. ആരെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനാണ്‌ ഇവിടെ പറയുന്നത്.

Correct! Wrong!

ബനൂ ഇസ്രായില്‍

മൂസ പറഞ്ഞു. “ അള്ളാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ സ്മരിക്കുവിന്‍” ഇത് എപ്പോഴാണ് പറഞ്ഞത്.

Correct! Wrong!

മരുഭൂമിയില്‍ വെച്ച്

സൃഷ്ടാവിനോട് നന്ദിയും അനുസരണവും ഉണ്ടാകണം എന്ന് പറയവേ ഭൂമിയിലുള്ളവരല്ലാം ഒന്നടങ്കം നന്ദി കെട്ടവര്‍ ആയാലും അല്ലാഹു എല്ലാം തികഞ്ഞവനാകുന്നു എന്ന് ആര് ആരോട് പറഞ്ഞു.

Correct! Wrong!

മൂസാ നബി സമുദായത്തോട്

മനുഷ്യന് നല്‍കിയ പല അനുഗ്രഹങ്ങളും എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ അല്ലാഹു ഖുറൈശികളോട് വിലമതിക്കണം എന്ന് പറയുന്ന അനുഗ്രഹം എന്താണ്.

Correct! Wrong!

മുഹമ്മദ്‌ നബി

പ്രവാചകന്മാരെ നിഷേധിക്കുക എന്നത് എല്ലാ സമുദായവും സ്വീകരിച്ച നിലപാടായിരുന്നു. അവര്‍ അവരിലേക്ക്‌ വന്ന പ്രവാചകന്മാരെ അനുസരിക്കാന്‍ തയ്യാറായില്ല എന്നാണു ഈ വചനം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Correct! Wrong!

فردو ايديهم في افوائهم

يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ اللَّهِ إِذَا جَاءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ ഈ വാചകത്തിലെ അടിവരയിട്ട ഭാഗം വ്യക്തിയെ .സംബന്ധിച്ചിടത്തോളം പറയപ്പെടുന്നത്‌

Correct! Wrong!

മരണം

പ്രവാചകരോട് തര്‍ക്കിക്കുക എന്നത് അവിശ്വാസികളുടെ പൊതു സ്വഭാവമായിരുന്നു. ഇവിടെ പറഞ്ഞ ഖണ്ഡിതമായ ന്യായ പ്രമാണം എന്നത് കൊണ്ട് അവിശ്വാസികള്‍ എന്താണ് അര്‍ത്ഥമാക്കിയത്.

Correct! Wrong!

കാണാനും കൈകൊണ്ടു തൊട്ടു നോക്കാനും കഴിയുന്നത്‌

"ഞങ്ങള്‍ എന്തിനു അല്ലാഹുവില്‍ ഭരമെല്‍പ്പിക്കാതിരിക്കണം- അവന്‍ ഞങ്ങള്‍ക്ക് സന്മാര്‍ഗം കാണിചു തന്നിരിക്കെ” ആര്‍ ആരോട് പറഞ്ഞു.

Correct! Wrong!

പ്രവാചകന്മാര്‍ സമൂഹങ്ങളോട്

“ഞങ്ങള്‍ നിങ്ങളെ നാട്ടില്‍ നിന്നും പുറത്താക്കും അല്ലെങ്കില്‍ ഞങ്ങളുടെ മതത്തിലേക്ക് നിങ്ങള്‍ തിരിച്ചു വരണം” ഈ ഭീഷണിക്ക് അല്ലാഹു നല്‍കിയ മറുപടി എന്തായിരുന്നു.

Correct! Wrong!

അക്രമികളെ നശിപ്പിക്കും

അവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഖുര്‍ആന്‍ ഇങ്ങിനെ പറയുന്നു “ ഈ മണ്ണില്‍ നിന്നും നിന്റെ പാദമിളക്കാനും അവിടെ നിന്നും നിന്നെ പുറത്താക്കാനും അവര്‍ ഒരുമ്പെട്ടിരിക്കുന്നു” ആരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

Correct! Wrong!

മുഹമ്മദ്‌ നബി

ദൈവിക ശിക്ഷ പരലോകത്ത് മാത്രമല്ല ഈ ലോകത്തും സാധ്യമാണ്. ഇഹത്തിലും പരത്തിലും നേരിടേണ്ടി വരുന്ന ശിക്ഷയെ കുറിച്ച മുന്നറിയിപ്പാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

Correct! Wrong!

وعيد

അല്ലാഹുവിന്റെ നാമങ്ങള്‍ അല്ലാഹുവിന്റെ വിശേഷണത്തെ കുറിക്കുന്നു. അല്ലാഹുവിന്റെ കാര്യത്തില്‍ ഈ നാമം സ്തുതിയും മറ്റുള്ളവരുടെ കാര്യത്തില്‍ ആക്ഷേപവുമാകുന്നു.

Correct! Wrong!

جبار

وَاسْتَفْتَحُوا وَخَابَ كُلُّ جَبَّارٍ عَنِيدٍ   مِّن وَرَائِهِ جَهَنَّمُ وَيُسْقَىٰ مِن مَّاءٍ صَدِيدٍ അടിവരയിട്ട ഭാഗത്തിന്റെ വിവക്ഷ

Correct! Wrong!

ചീഞ്ചലം

ആ പ്രബോധനം സ്വീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അറേബ്യയില്‍ ജീവിക്കാന്‍ സാധിക്കും. അത് തിരസ്‌കരിക്കയാണെങ്കിലോ നിങ്ങളുടെ പേരും കുറിയും ഇവിടെനിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെടും. കാരണം, ചരിത്ര സംഭവങ്ങള്‍ അതൊരു സുസ്ഥാപിത യാഥാര്‍ഥ്യമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഈ പ്രവചനത്തിനുശേഷം എത്ര വര്‍ഷം കൊണ്ടാണ് മക്കയില്‍ നിന്നും പൂര്‍ണമായി മുശ്രിക്കുകളെ ഇല്ലായ്മ ചെയ്തത്.

Correct! Wrong!

15

يَتَجَرَّعُهُ وَلَا يَكَادُ يُسِيغُهُ وَيَأْتِيهِ الْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَائِهِ عَذَابٌ غَلِيظٌ അടിവരയിട്ട വാക്ക് കൊണ്ട് ഉദ്ദേശം

Correct! Wrong!

ബുദ്ധിമുട്ടോടെ പാനീയം കുടിക്കല്‍

മനുഷ്യരക്ക് കര്‍മ്മം ചെയ്യാന്‍ പല കാരണങ്ങളുമുണ്ട്. ഭൌതിക ലോകത്തെ മാത്രം ഉദ്ദേശിച്ചു കര്‍മ്മം ചെയ്തവരുടെ പ്രവര്‍ത്തികളെ എങ്ങിനെയാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌.

Correct! Wrong!

കാറ്റില്‍ അകപ്പെട്ട ചാരം പോലെ

അല്ലാഹുവിനു മുന്നില്‍ മനുഷ്യര്‍ പ്രത്യക്ഷപ്പെടുക എന്നത് ഒരു നിര്‍ബന്ധ കാര്യമാണ്. മറയില്ലാതെ പ്രത്യക്ഷമായി എന്നാണു ഈ വാക്കിന്റെ ഉദ്ദേശം.

Correct! Wrong!

برز

“ഇനിയിപ്പോള്‍ വെപ്രാളപ്പെട്ടാലും ക്ഷമിച്ചാലും ഒരേ പോലെയാകുന്നു” ആര്‍ ആരോട് പറയുന്നു.

Correct! Wrong!

പരലോകത്ത് വെച്ച് നേതാക്കള്‍ അണികളോട്

അന്ത്യനാള്‍ വരാനിരിക്കുന്നേയുള്ളൂ. പക്ഷെ അന്ത്യനാളില്‍ സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങളെ സംഭവിച്ചത് പോലെ ഖുര്‍ആന്‍ പറയുന്നത് എന്ത് കൊണ്ട്.

Correct! Wrong!

സംഭവിച്ചത് പോലെ ഉറപ്പായ സംഗതികള്‍ ആയതു കൊണ്ട്

ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, സ്വയം തന്നെ കുറ്റപ്പെടുത്തികൊള്ളുക” ആര്‍ ആരോട് പറയുന്നത്.

Correct! Wrong!

പരലോകത്ത് വെച്ച് പിശാചു തന്റെ അനുയായികളോട്

അല്ലാഹുവിനു മാത്രമുള്ള അധികാര അവകാശങ്ങള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചു കൊടുക്കുന്നതിനെ പറയുന്നതാണ്.

Correct! Wrong!

ശിര്‍ക്ക്

ഖുര്‍ആന്‍ നല്ല വചനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Correct! Wrong!

കലിമത്തു തൌഹീദ്

നല്ല വചനത്തിന്റെ ഉപമയായ വൃക്ഷത്തിന്‌ ഖുര്‍ആന്‍ എത്ര വിശേഷണങ്ങള്‍ പറയുന്നു?

Correct! Wrong!

6

ബഹുദൈവ വാദം- ജാഹിലിയ്യത് എന്നൊക്കെയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Correct! Wrong!

كلمة خبيثة

وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِن فَوْقِ الْأَرْضِ مَا لَهَا مِن قَرَارٍ അടിവരയിട്ട വാക്കിന്റെ അര്‍ഥം?

Correct! Wrong!

പിഴുതെറിഞ്ഞു

ഖബറില്‍ വെച്ച് മലക്കുകളുടെ ചോദ്യങ്ങള്‍ക് വിശ്വാസി പതറാതെ ഉത്തരം നല്‍കുമെന്നാണ് ഈ വാക്കിന്റെ സൂചന എന്ന് പണ്ഡിതന്മാര്‍ പറയുന്നു.

Correct! Wrong!

قول الثابت

അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ മാറ്റമില്ലാത്തതാണ്. അല്ലാഹുവിന്റെ നടപടി ക്രമങ്ങളില്‍ മറ്റാര്‍ക്കും ഇടപെടാന്‍ കഴിയില്ല എന്നതാണ് ഈ വാചകത്തിന്റെ താല്പര്യം?

Correct! Wrong!

يفعل الله ما يشاء

من قبل ان يأتي يوم لا بيع فيه എന്നത് എന്തിന്റെ പ്രാധാന്യമാണ് കാണിക്കുന്നത് ?

Correct! Wrong!

നമസ്കാരവും ദാനധര്‍മ്മങ്ങളും

പ്രപഞ്ചത്തിലെ എല്ലാം മനുഷ്യന് വേണ്ടിയാണു സൃഷ്ടിച്ചത്. പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ മനുഷ്യനു അനുഗുണമാക്കി എന്നതാണ് ഇത് കൊണ്ട് മനസ്സിലാക്കപ്പെടുന്നത്‌?

Correct! Wrong!

سخر لكم

നിങ്ങളുടെ ജീവിതത്തിനു ആവശ്യമായതെല്ലാം യുക്തിയുടെയും ജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ അല്ലാഹു നല്‍കിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വാചകം?

Correct! Wrong!

وااتاكم من كل ما سألتموه

“ അല്ലാഹുവിനു സ്തുതി അവന്റെ അനുഗ്രഹങ്ങളില്‍ ഒന്നിനും നന്ദി പ്രകടിപ്പിക്കപ്പെടുന്നില്ല - നന്ദി പ്രകടിപ്പിക്കുന്നവന് നന്ദി പ്രകടനം നിര്‍ബന്ധമാക്കുന്ന പുതിയ ഒരു അനുഗ്രഹം കൊണ്ടല്ലാതെ” ഇതാരുടെ വാക്കുകളാണ്.

Correct! Wrong!

ഇമാം ഷാഫി

തങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ന്യായം കണ്ടെത്തുക എന്നത് മനുഷ്യരുടെ എന്നത്തേയും സ്വഭാവമാണ്. ഖുറൈശികള്‍ ബഹുദൈവാരാധനക്ക് ആധാരമായി മനസ്സിലാക്കിയ പ്രവാചകന്‍ ആരായിരുന്നു.

Correct! Wrong!

ഇബ്രാഹിം നബി

ഇബ്രാഹിം നബി മക്കള്‍ക്കു വേണ്ടി ആദ്യം ആവശ്യപ്പെടുന്നത്?

Correct! Wrong!

സമാധാനം

യുദ്ധം നിഷിദ്ധമായ മാസങ്ങളുടെ എണ്ണം എത്ര?

Correct! Wrong!

4

ദൈവിക കല്‍പ്പനയുടെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍മാര്‍ ഹിജ്റ പോകുക. ഇബ്രാഹിം നബിയുടെ ഹിജ്റയുടെ അടിസ്ഥാന ലക്ഷ്യം എന്തായിരുന്നു?

Correct! Wrong!

ഏകദൈവത്വം സ്ഥാപിക്കുക

انهن اضللن كثيرا من الناس അടിവരയിട്ട ഭാഗത്തിന്റെ യദാര്‍ത്ഥ ഉദ്ദേശം?

Correct! Wrong!

പിശാചുക്കള്‍

'فمن تبعني 'فانه مني അടിവരയിട്ട ഭാഗത്തിന്റെ ഉദ്ദേശം

Correct! Wrong!

മുസ്‌ലീംകള്‍

___________ അഹുല് ബൈത്തില്‍ പെട്ടവനാണ്. എന്ന് പ്രവാചകന്‍ ആരെക്കുറിച്ചാണ് പറഞ്ഞത്.

Correct! Wrong!

സല്‍മാനുല്‍ ഫാരിസി

“ നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ അവര്‍ നിന്റെ ദാസരല്ലോ. അവര്‍ക്ക് മാപ്പ് കൊടുക്കുന്നുവെങ്കില്‍ നീ അജയ്യനും അഭിജ്ഞനും തന്നെ” ഇത് ആരുടെ പ്രാര്‍ത്ഥനയാണ്.

Correct! Wrong!

ഈസാ നബി

കഅബ നിര്‍മാണത്തിന് പ്രഥമ കാരണമായി ഇബ്രാഹിം നബി പറയുന്നത്?

Correct! Wrong!

നമസ്കാരം

ഇബ്രാഹിം നബിയുടെ ജീവിതം പ്രാര്‍ഥനാ നിര്ഭരമാണ്. رب - ربنا എന്ന് എത്ര തവണ ഇബ്രാഹിം നബി തന്റെ പ്രാര്‍ഥനയില്‍ ആവര്‍ത്തിക്കുന്നു?

Correct! Wrong!

7

ആര്‍ക്കു വേണ്ടിയുള്ള പാപമോചന പ്രാര്‍ഥനയാണ് ഇബ്രാഹിം നബിയോട് അല്ലാഹു വിലക്കിയത്?

Correct! Wrong!

പിതാവ്

കണ്ണ് തള്ളിപ്പോയി എന്നാണു ഈ വാചകം കൊണ്ട് ഉദ്ദേശിക്കുന്നത്.

Correct! Wrong!

تشخص فيه الابصار

ശിരസ്സ്‌ ഉയര്‍ത്തുന്നതിനും ശബ്ദമുയര്‍ത്തുന്നതിനും ഈ വാക്ക് ഉപയോഗിക്കുന്നു.

Correct! Wrong!

اقناع

اهطاع എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്?

Correct! Wrong!

ധൃതിയില്‍ നടന്നു പോകുക

മുന്‍ സമുദായങ്ങളുടെ ഉദാഹരണം പലയിടത്തും ഖുര്‍ആന്‍ എടുത്തു പറയുന്നു. ഇവിടെ തങ്ങളോടു തന്നെ ആക്രമം ചെയ്തവരുടെ വാസസ്ഥലം കൊണ്ട് ഉദ്ദേശം?

Correct! Wrong!

ആദ് സമൂദ്

'وان كان مكرهم لتزول منه 'الجبال അടിവരയിട്ട ഭാഗത്തിന് ഇങ്ങിനെയും ഉദ്ദേശമുണ്ട്.

Correct! Wrong!

ദീന്‍

يوم تبدل الارض غيرالارض والسماوات എന്നത് കൊണ്ട് മനസ്സിലാക്കപ്പെടുന്നത്‌

Correct! Wrong!

ആകാശത്തിന്റെയും ഭൂമിയുടെയും നിലവിലുള്ള പ്രകൃതി മാറ്റുക

ഉടുപ്പുകള്‍ എന്നാണു ഈ വാക്കിന്റെ ഉദ്ദേശം?

Correct! Wrong!

سرابيل

قطران എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്

Correct! Wrong!

ടാര്‍

പാപികള്‍ക്ക് ശിക്ഷ എന്നത് നീതിയുടെ തേട്ടമാണ്‌. എന്തിനാണ് അള്ളാഹു ശിക്ഷാ നടപടികള്‍ ഒരുക്കിയിട്ടുള്ളത്?

Correct! Wrong!

മനുഷ്യന് കര്‍മത്തിന് അനുസരിച്ച പ്രതിഫലം ലഭിക്കാന്‍

ലോകത്തിലെ മുഴുവന്‍ മനുഷ്യരും ഒത്തുകൂടുന്ന ദിനമാണ് വിചാരണ ദിനം. വിചാരണയും വിധിയും കാത്തു ആരും അല്ലാഹുവിന്റെ കോടതിയില്‍ കേട്ടിക്കിടക്കേണ്ടി വരില്ല എന്ന് സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനം?

Correct! Wrong!

سريع الحساب

മൂസ നബിയുടെ പ്രഭാഷണം ഉദ്ധരിക്കുന്ന ബൈബിള്‍ പുസ്തകം ഏതു?

Correct! Wrong!

ആവര്‍ത്തനം